കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെയായ പ്രതിഷേധത്തിൽ കേരളം മറ്റുള്ളവർക്ക് മാതൃകയാണെന്ന് സ്വാമി അഗ്നിവേശ് അഭിപ്രായപ്പെട്ടു. പൗരത്വ നിയമത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒന്നിച്ചു നിന്നതിനെയും കേരളം ഏകകണ്ഠമായി പ്രമേയം പാസ്സാക്കിയതിനെയും സ്വാമി അഗ്നിവേശ് അഭിനന്ദിച്ചു.
കണ്ണൂരിൽ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷണ റാലിയിൽ ആണ് അഗ്നിവേശ് കേരളത്തെ അഭിനന്ദിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നുണ പറയുകയാണെന്ന് സ്വാമി അഗ്നിവേശ് വിമര്‍ശിച്ചു. പൗരത്വം തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ നരേന്ദ്രമോദിയുടെ കൈവശം ഉണ്ടോ. തന്റെ പിതാവിന്റെ മകന് തന്നെ ആണ് താന്‍ എന്ന് തെളിയിക്കുന്ന ഡിഎന്‍എ പരിശോധനാ ഫലം മോദിയുടെ കയ്യിലുണ്ടോ എന്നും സ്വാമി അഗ്നിവേശ് ചോദിച്ചു.
ENGLISH SUMMARY: Kerala is model to India
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.