2,300‑ൽ അധികം ഫീൽഡ് ലെവൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി ഒരു നാഴികക്കല്ല് പിന്നിട്ട് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള ഫീൽഡ് ലെവൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് തമിഴ് ഭാഷയിൽ പരിശീലനം നൽകി മറ്റൊരു ചരിത്രപരമായ ചുവടുവെപ്പ് നടത്തി. ഡൽഹിയിലെ ഐ ഐ ഐ ഡി ഇ എമിൽ നടക്കുന്ന ഈ പരിശീലന പരിപാടിയിൽ 264 ബൂത്ത് ലെവൽ ഓഫിസര്‍ സൂപ്പർവൈസർമാർ, 14 ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസര്‍മാർ, 2 ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍മാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരടക്കം 293 പേർ പങ്കെടുക്കുന്നു.
ബൂത്ത് ലെവൽ ഓഫിസര്‍മാർ ആണ് വോട്ടർമാരുമാരെയും തെരഞ്ഞെടുപ്പ് കമ്മിഷനെയും ബന്ധിപ്പിക്കുന്ന പ്രഥമ കണ്ണിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു. കൃത്യവും പുതുക്കിയതുമായ വോട്ടർ പട്ടിക ഉറപ്പാക്കുന്നതിൽ അവർക്ക് സുപ്രധാന പങ്കുണ്ട്. ഇതോടെ, പലഘട്ടങ്ങളായി ഏകദേശം 2,300 പേർക്ക് പരിശീലനം ലഭിക്കുകയുണ്ടായി. ഇത് അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ രാജ്യത്തെ ഒരു ലക്ഷത്തിലധികം ബിഎൽഒമാർ ഉൾപ്പെടെ എല്ലാ തലത്തിലുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും പരിശീലനം നൽകാനുള്ള വിപുലമായ പരിശീലന പരിപാടിയുടെ ഭാഗമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.