ബോട്ടുകള്‍ മുങ്ങി 19 പേര്‍മരിച്ചു

Web Desk
Posted on August 04, 2019, 12:49 pm

മനില:മധ്യഫിലിപ്പിന്‍സില്‍ ബോട്ടുകള്‍ മുങ്ങി 19 പേര്‍മരിച്ചു. നിരവധി പേരെ കാണാതായി. മൂന്നു കടത്തുബോട്ടുികള്‍ കടല്‍ക്ഷോഭത്തില്‍പെട്ടാണ് അപകടം. അറുപതിലേറെപ്പേരെ രക്ഷപ്പെടുത്തി.ശനിയാഴ്ച ഗെയ്മരാ കടലിടുക്കിലാണ് അപകടം.രണ്ട് ബോട്ടുകളാണ് ആദ്യം അപകടപ്പെട്ടത്. കോസ്റ്റ് ഡോര്‍ഡ് ഇടപെട്ട് കടത്ത് നിര്‍ത്തിവയ്ക്കുന്നതിനിടെയാണ് മൂന്നാമത്തെ ബോട്ട് മുങ്ങിയത്.