ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചു. ഗോവക്കെതിരെ നേരിട്ട പരാജയമാണ് ബ്ലാസ്റ്റേഴ്സിന്റെ കിരീടപ്പോരാട്ടം അവസാനിപ്പിച്ചത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു എഫ്സി ഗോവയുടെ വിജയം.
ആദ്യ പകുതിയില്‍ അല്പം ഉള്‍വലിഞ്ഞ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയില്‍ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. 26, 83 മിനിറ്റുകളിലായി ഇരട്ട ഗോളുകള്‍ നേടിയ ഹ്യൂഹോ ബോമസാണ് ഗോവയുടെ വിജയശില്പി.
45+1 മിനിറ്റില്‍ ജാക്കിചാന്ദ് സിംഗും ഗോവയ്ക്കായി സ്കോര്‍ ചെയ്തു. രണ്ടാം പകുതിയുടെ 53ആം മിനിറ്റില്‍ മെസി ബൗളി ബ്ലാസ്റ്റേഴ്സിനായി ആദ്യം വല കുലുക്കിയത്. 69-ാം മിനിറ്റില്‍ ഓഗ്ബെച്ചെയാണ് ബ്ലാസ്റ്റേഴ്സിനായി രണ്ടാം ഗോള്‍ നേടിയത്. 14 പോയിന്റുമായി എട്ടാം സ്ഥാനത്ത് തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.