ഭരണകൂട ഭീകരതയ്ക്കെതിരെ ഇടതുപക്ഷ നിലപാട്: ഐഎഎൽ ജനകീയ സംവാദം

Web Desk
Posted on November 08, 2019, 7:39 pm

കൊച്ചി: ഭരണകൂട ഭീകരതയ്ക്കെതിരെ ഇടതുപക്ഷ നിലപാട് എന്ന വിഷയത്തിൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് ആഭിമുഖ്യത്തിൽ നടന്ന ജനകീയ സംവാദം സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. ഐ എ എൽ സംസ്ഥാന പ്രസിഡൻറ് അഡ്വ പി എ അസീസ് അദ്ധ്യക്ഷത വഹിച്ചു.

അഡ്വ എ ജയശങ്കർ മോഡറേറ്ററായിരുന്നു. സി പി ഐ ജില്ലാ സെക്രട്ടറി പി രാജു, ഭാരവാഹികളായ അഡ്വ സി ബി സ്വാമിനാഥൻ, അഡ്വ കെ പി ജയചന്ദ്രൻ, അഡ്വ മജ്നു കോമത്ത്, അഡ്വ വി രാജേന്ദ്രൻ, അഡ്വ ടി എൻ അരുൺകുമാർ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. അഡ്വ എസ് രഞ്ജിത്ത് സ്വാഗതവും അഡ്വ ടി കെ സജീവ് നന്ദിയും പറഞ്ഞു.