Janayugom Online
mathaiyute naamathil short film

മത്തായിയുടെ നാമത്തിൽ

Web Desk
Posted on July 07, 2018, 10:51 am

2018 ലെ ഷോർട് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അവാർഡ് നേടിയ ‘മത്തായിയുടെ നാമത്തിൽ’. ഗിരീഷ് വി സി യാണ് ഇതിന്റെ സംവിധായകൻ.

ഗിരീഷിന്റെ ഫേസ്ബുക് പോസ്റ്റിൽനിന്ന്

“മത്തായിയുമായുള്ള യാത്ര”

മത്തായിയുടെ കഥ രൂപപെട്ടപ്പോൾ തന്നെ മനസ്സിൽ തെളിഞ്ഞത് പടന്നയിൽ ചേട്ടന്റെ മുഖമാണ്. .രാത്രി ഒരു 7.30 നാണ് ഞാൻ ചേട്ടനെ വിളിച്ചത്. അപ്പുറത്ത് സിനിമയിലൂടെ ഒരുപാട് കേട്ട് പരിചിതമായ ശബ്ദം.“Hello.. ആ പറഞ്ഞോ..”.കടയിലെ തിരക്കിലാണ് എന്ന് മനസിലായി ” ഞാൻ short film ന്റെ കാര്യം പറഞ്ഞു.നാളെ ഒന്ന് കാണാൻ പറ്റോ എന്ന് ചോദിച്ചു. ആ വിളിച്ചിട്ട് വന്നാൽ മതി ഒരു പടത്തിന്റെ പകുതി ഷൂട്ടിംഗ് കഴിഞ്ഞിട്ടുണ്ട് എപ്പഴാ പോകേണ്ടി വരാ എന്ന് അറിയില്ലാന്നു പറഞ്ഞു. ഇതൊക്കെ പറയുന്നതിനിടക്ക് കടയിൽ സാധനങ്ങൾ എടുത്ത് കൊടുക്കുന്നുണ്ട്.അടക്കയുടെ വിലയും മറ്റും പറയുന്നത് കേട്ടു… കുറച്ചു കഴിഞ്ഞപ്പോൾ ആണ് tv ന്യൂസിൽ നോട്ട് നിരോധനവും അതിനോടനുമ്പന്ധിച്ചു strike. അങ്ങനെ പിറ്റേന്നത്തെ പോക്ക് ക്യാൻസൽ ആയി. അടുത്ത ദിവസം തന്നെ വീണ്ടും വിളിച്ചു, നാളെ കാണാം എന്ന് പറഞ്ഞു. രാവിലേ എത്താനാണ് പറഞ്ഞത്. ഞങ്ങൾ എത്തിയപ്പോൾ കുറച്ചു വൈകി. കടയിൽ എത്തി ചേട്ടനെ കണ്ടു. ഷൂട്ട്‌— ന് പോകാനുള്ള തിരക്കിലാ ഉച്ചത്തെ ട്രെയിനിൽ കോഴിക്കോട് പോണം. വളരെ പെട്ടന്ന് തന്നെ കഥ പറഞ്ഞു. കഴിഞ്ഞപ്പോൾ തന്നെ  ചോദിച്ചത് എന്നാണ് ഷൂട്ടിന് വരേണ്ടത് എന്നാരുന്നു. ഞങ്ങൾക്ക് അത് കേട്ടപ്പോൾ സന്തോഷമായി. ഡേറ്റ് തീരുമാനമായിട്ടില്ല എന്ന് പറഞ്ഞു. ശരി ഡേറ്റ് റെഡി ആയാൽ അറിയിച്ചാൽ മതി എന്ന് പറഞ്ഞു. അതിന് ശേഷം കുറച്ച് അധികം സമയം വേണ്ടി വന്നു ഞങ്ങൾക്ക് ഷൂട്ടിങ് ഡേറ്റ് തീരുമാനിക്കാൻ. (ബഡ്ജറ്റ് തന്നെയാണ് prob­lem) ലൊക്കേഷൻ എല്ലാം കണ്ടെത്തി ഞങ്ങൾ വീണ്ടും ചേട്ടനെ കാണാൻ പോയി. വീട്ടിലാരുന്നു അവിടെ പോയി ഞങ്ങൾ അദ്ദേഹത്തെ കണ്ടു. ഉച്ച മയക്കത്തയിലാരുന്നു എന്നാലും എഴുനേറ്റു വന്നു. കുറെ സംസാരിച്ചു ലൊക്കേഷൻ pho­tos ഒക്കെ കാണിച്ചു. അങ്ങനെ date പറഞ്ഞു. വണ്ടി ഞങ്ങൾ arrange ചെയ്യാൻ നോകാം എന്ന് ഞങ്ങൾ പറഞ്ഞ ഉടനെ തന്നെ ചേട്ടൻ പറഞ്ഞു ഞാൻ ട്രെയിനിൽ വന്നോളാം. വണ്ടി ഒക്കെ വിളിച്ച് കാശ് കളയണ്ടാന്ന്…പടന്നയിൽ ചേട്ടനും അദ്ദേഹത്തിന്റെ പേരക്കുട്ടി കാളിദാസും കൂടെ ഷൂട്ടിങ് തലേന്ന് എത്തി. പിറ്റേന്ന് രാവിലേ 9 മണിക്ക് ഞങ്ങൾ ആശ്രയ‑യിൽ ഷൂട്ട്‌ തുടങ്ങി. First shot പടന്നയിൽ ചേട്ടനെ വെച്ചു തന്നെ എടുക്കണം എന്നെനിക്കു നിർബന്ധമുണ്ടാരുന്നു. അങ്ങനെ ഞങ്ങൾ തുടങ്ങി. അത് അങ്ങനെ രാത്രി 12 മണി വരെ നീണ്ടു. പ്രായത്തിന്റെ ചില തടസ്സങ്ങളെ പോലും സഹിച്ചാണ് അതുവരെ ഞങ്ങളുടെ കൂടെ നിന്നത്. അങ്ങനെ മൊത്തം 4 ദിവസത്തെ ഷൂട്ടിങ്. രാവിലേ എത്ര നേരത്തെ വേണേലും shoot ന് ഇറങ്ങാൻ തയ്യാറാണ്. ഇതിനിടയിൽ ഒരുപാട് അനുഭവങ്ങൾ അദ്ദേഹം  ഞങ്ങളോട് പങ്കു വെച്ചു. നല്ല കഥാപാത്രങ്ങൾ കിട്ടാത്തതിൽ വിഷമം ഉണ്ട്. എന്നാലും അഭിനയിത്തിനോടും, സിനിമയോടുമുള്ള താല്പര്യം അത് തന്നെയാണ് അദ്ദേഹത്തിന്റെ ശക്തി. നാലാം ദിവസം ഷൂട്ട് കഴിഞ്ഞപ്പോൾ രാത്രി 7.30 ആയി. പറഞ്ഞ പ്രതിഫലം മാത്രം കൈപറ്റി സന്തോഷത്തോടെ ഞങ്ങൾ അറേഞ്ച് ചെയ്ത വണ്ടിയിൽ മടങ്ങി. ഒട്ടും ജാടയില്ലാതെ യാതൊന്നും തന്നെ ആവശ്യപ്പെടാതെ ഞങ്ങളുടെ സാഹചര്യത്തിനനുസരിച്ചു തന്നെ നിന്നു. വെയിലും ‚വിശപ്പും എല്ലാം സഹിച്ചു. ഡബ്ബിങ്ങ് അദ്ദേഹത്തിന്റെ  സൗകര്യത്തിനു ഞങ്ങൾ തൃപ്പൂണിത്തുറ തന്നെ ചെയ്തു. സന്തോഷത്തോടെ വന്നു ഡബ് ചെയ്തു പോയി. കുറച്ച് ഫെസ്റ്റിവൽസിൽ പ്രദർശിപ്പിക്കാൻ സാധിച്ചു.നല്ല അഭിപ്രായങ്ങളും അംഗീകാരങ്ങളും ലഭിച്ചു, അതിൽ ഏറ്റവും വലുതായി ഞങ്ങൾ കാണുന്നത് പടന്നയിൽ ചേട്ടന് കിട്ടിയ മികച്ച നടനുള്ള kpac അവാർഡ് ആണ്.  Award വാങ്ങിക്കാനും ഞങ്ങൾ നിർബന്ധിച്ചിട്ടാണ് അദ്ദേഹം വന്നത്.

- ഗിരീഷ്. വി.സി