Janayugom Online
marubhoomiyude attath

മരുഭൂമിയുടെ അറ്റത്ത്

Web Desk
Posted on August 12, 2018, 9:21 am

മരുഭൂമി കുറുകെ നടക്കുകയായിരുന്നു ഞങ്ങള്‍.
അറ്റശിരസ്സുകളും ചിതറിയ മാംസവും കൊത്തിവലിച്ച് കഴുകുകള്‍ പാറുന്നുണ്ടായിരുന്നു.
അറുത്തെടുത്ത മൊട്ടത്തല ചവിട്ടിയുരുട്ടി കുട്ടികള്‍ ഫുട്‌ബോള്‍ കളിക്കുന്നുണ്ടായിരുന്നു.
യന്ത്രത്തോക്ക് പിടിച്ച ഒരാളായിരുന്നു റഫറി. രണ്ട മഞ്ഞക്കാര്‍ഡ് കഴിഞ്ഞാല്‍ ഭൂമിയില്‍ നിന്നും കളിക്കാരന്‍ എന്നേക്കുമായി പുറത്താവും.
അങ്ങനെ പുറത്തായ ഒരുവന്റെ തലയായിരുന്നു ഫുട്‌ബോള്‍.
ദൂരെക്കാണുന്ന പച്ചപ്പായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അടുക്കുന്തോറും അത് ഞങ്ങളില്‍ നിന്നും അകന്നുമാറിക്കൊണ്ടിരുന്നു.
കൊടുംകാഴ്ചകള്‍ കണ്ടുതളര്‍ന്ന് ഞങ്ങള്‍ അവസാനം ഒരു തണുവിലെത്തി. പനയോല മേഞ്ഞ കുടില്‍.
വെള്ളം ചീറ്റുന്ന കൊച്ചുറവ.
ഒറ്റപ്പന.
അകത്തെ ഇരുളില്‍ കുനിഞ്ഞിരുന്ന് ജിബ്രാനെ വായിക്കുന്ന വൃദ്ധ.
മരുഭൂമി പെട്ടെന്ന് തണുക്കാന്‍ തുടങ്ങി.

വി ഷിനിലാല്‍
9947406 117