ബോക്‌സിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യക്കെതിരേ (ബിഎഫ്‌ഐ) ഗുരുതര ആരോപണവുമായി ടോക്യോ ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാവ് ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍. ബിഎഫ്‌ഐ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും ഇതേ തുടര്‍ന്നു തന്റെ പരിശീലനം മുടങ്ങിയിരിക്കുകയാണെന്നുമാണ് സോഷ്യല്‍ മീഡിയയിലൂടെ താരം ആരോപിക്കുന്നത്. ഇംഗ്ലണ്ടിലെ ബിര്‍മിങ്‌ഹാമില്‍ അടുത്ത ആഴ്ച തുടങ്ങാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മത്സരിക്കാനുള്ള തയാറെടുപ്പിലാണ് ബോര്‍ഗോഹെയ്ന്‍.
ടോക്യോ ഒളിമ്പിക്സില്‍ മെഡല്‍ നേടാന്‍ എന്നെ സഹായിച്ച പരിശീലകരെ അടിക്കടി മാറ്റി ഫെഡറേഷന്‍ അധിക്ഷേപിക്കുകയാണ്. ഇതുവഴി എന്റെ പരിശീലനം തടസപ്പെടുത്താനാണ് നോക്കുന്നത്. ഫെഡറേഷന്‍ ഇത്തരത്തില്‍ അപമാനിക്കുന്ന പരിശീലകരില്‍ ഒരാള്‍ ദ്രോണാചാര്യ അവാര്‍ഡ് നേടിയിട്ടുള്ള സന്ധ്യ ഗുരുങ്ജി ആണ്. ആയിരംവട്ടമെങ്കിലും ആവശ്യപ്പെട്ടിട്ടാണ് ഏറെ വൈകിയാണെങ്കിലും പരീശിലകരെ ക്യാമ്പില്‍ തന്നെ താമസിപ്പിക്കാന്‍ അനുമതി കിട്ടിയത്. അതുവഴി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ്. ഗെയിംസിന് മുന്നോടിയായുള്ള എന്റെ പരിശീലനം എട്ടു ദിവസമായി മുടങ്ങിയിരിക്കുകയാണ്-ലോവ്‌ലിന പറഞ്ഞു.
English Summary:mentally harassing; Lovlina Borgohen vs. Boxing Federation
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.