10 February 2025, Monday
KSFE Galaxy Chits Banner 2

മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണം: ഉപ്പുതറ പഞ്ചായത്ത്

Janayugom Webdesk
പീരുമേട്
November 15, 2021 9:39 pm

ഉപ്പുതറ:മുല്ലപ്പെരിയാർ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്യണമെന്ന് ഉപ്പുതറ പഞ്ചായത്ത് ഭരണ സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഭൂകമ്പ സാധ്യതയുള്ള പ്രദേശത്ത് നിലനിൽക്കുന്ന ദുർബ്ബലമായ മുല്ലപ്പെരിയാർ ഡാം പെരിയാർ തീരദേശത്തു താമസിക്കുന്നവർക്ക് ഭീഷണിയാണ്. വർഷങ്ങളായികാലവർഷത്തിൽ പെരിയാർ തീരദേശവാസികളെ മുഴുവൻ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിക്കേണ്ടി വരുന്നു. ഇത് സർക്കാരിനും, ഗ്രാമ പഞ്ചായത്തുകൾക്കും ഭാരിച്ച സാമ്പത്തീക ബാധ്യതയാണ് ഉണ്ടാക്കുന്നത്.
ആശങ്കയകറ്റാനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനും കഴിയുന്ന നടപടികൾ സ്വീകരിക്കണമെന്നും പ്രമേയം സർക്കാരിനോട് ആവശ്യപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.