Thursday 5, August 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

December 06, 2020, 12:10 am

യുവകലാസാഹിതി ഷാർജയുടെ കുടുംബ സംഗമവും, സി കെ ചന്ദ്രപ്പൻ സ്മൃതി സാഹിത്യ മത്സര പുരസ്കാര വിതരണവും നടന്നു

Janayugom Online

യുവകലാസാഹിതി ഷാർജയുടെ കുടുംബ സംഗമത്തിൽ വെച്ച് സി കെ ചന്ദ്രപ്പൻ സ്മൃതി സാഹിത്യ മത്സര പുരസ്ക്കാരങ്ങളുടെ വിതരണം നടന്നു. തുടർന്ന് പി കെ മേദിനി ഗായക സംഘത്തിന്റെ ഗാനസന്ധ്യയും അരങ്ങേറി.

ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന കുടുംബസംഗമത്തിൽ ജിബി ബേബി അദ്ധ്യക്ഷത വഹിച്ചു. സംഗമത്തിന്റെ ഉദ്ഘാടനവും പുരസ്കാര വിതരണവും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ഇപി ജോൺസൺ നിർവഹിച്ചു. ആശംസകൾ അർപ്പിച്ച് ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ദുള്ള മല്ലശ്ശേരി ആക്ടിങ് ട്രഷറർ ഷാജി ജോൺ, യുവകലാസാഹിതി യുഎഇ സംഘടന കമ്മറ്റി സെക്രട്ടറി പ്രശാന്ത് ആലപ്പുഴ, വിൽസൺ തോമസ്, വി പി ശ്രീകുമാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി സുബീർ എരോൾ സ്വാഗതവും, അഭിലാഷ് ശ്രീകണഠപുരം നന്ദിയും പറഞ്ഞു. പുരസ്കാരങ്ങൾ ഏറ്റുവാങ്ങി  ജാസ്മിൻ സമീർ, രമേഷ് പെരുമ്പിലാവ്, ബഷീർ മൂളിവയൽ, സി പി ചെങ്ങളായി, പ്രശാന്തൻ കൊളചേരി,  രാജീവ് കെ മുരളി തുടങ്ങിയവർ മറുപടി പ്രസംഗം നടത്തി.

തുടർന്ന് അന്തരിച്ച പ്രശസ്ത സംഗീതഞ്ജൻ ഡോ. എസ് പി ബാലസുബ്രഹ്മണ്യത്തിന് സ്മരണാജഞലി അർപ്പിച്ച് ഡോ. ഹിതേഷ് കൃഷ്ണ നയിച്ച പി.കെ മേദിനി ഗായക സംഘത്തിന്റെ ഗാനസന്ധ്യ ശ്രദ്ധേയമായി.

ചടങ്ങിൽ വെച്ച് യുഎഇ ഗവൺമെന്റിന്റെ കോവിഡ് വാക്സിനേഷൻ ടെസ്റ്റ് വോളന്റിയറായ യുവകലാസാഹിതി എക്സിക്യൂട്ടീവ് അംഗം ദിലീപ് വി പി യേയും, സാമൂഹിക സേവനത്തിന് ഹോണററി ഡോക്ടറേറ്റ് നേടിയ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ഇപി ജോൺസണെയും അനുമോദിച്ചു.