സ്വന്തം ലേഖകൻ

തൊടുപുഴ

June 23, 2021, 5:05 pm

വഴിത്തല ഭാസ്ക്കരൻ തൊഴിലാളി വർഗത്തിന്റെ കരുത്തനായ പോരാളി: കെ കെ ശിവരാമൻ

Janayugom Online

തൊടുപുഴ: വാക്കുകൊണ്ടും പ്രവർത്തികൊണ്ടും എക്കാലവും തൊഴിലാളി വർഗത്തിന്റെ ആവേശമായിരുന്നു വഴിത്തല ഭാസ്ക്കരനെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ അനുസ്മരിച്ചു. തൊടുപുഴ കൃഷ്ണപിള്ള ഭവനിൽ നടന്ന വഴിത്തല ഭാസ്ക്കരന്റെ അനുസ്മരണ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രവർത്തനത്തിലെ നന്മകൾ നഷ്ടപ്പെടുന്ന ഈ കാലഘട്ടത്തിൽ വഴിത്തല ഭാസ്ക്കരനെ പോലയുള്ള പ്രവർത്തകരുടെ പോരാട്ടങ്ങൾ എന്നും പുതിയ തലമുറയ്ക്ക് മാതൃകയാണ്. ജില്ലയിലെ കമ്യൂണിസ്റ്റ് പാർട്ടിയെയും തൊഴിലാളി വർഗ പ്രസ്ഥാനങ്ങളയും ഒരുപോലെ കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് മറക്കാനാവില്ലെന്നും കെ കെ ശിവരാമൻ കൂട്ടിച്ചേർത്തു.
സിപിഐ താലൂക്ക് സെക്രട്ടറി പി പി ജോയിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ സിപിഐ സംസ്ഥാന കൺട്രോൾ കമ്മീഷനംഗം മാത്യൂ വർഗീസ്,സംസ്ഥാന കൗൺസിലംഗം കെ സലിംകുമാർ,താലൂക്ക് അസി.സെക്രട്ടറി പി ജി വിജയൻ,വി ആർ പ്രമോദ്,മുഹമ്മദ് അഫ്സൽ,ഗീത തുളസീധരൻ,സുനിൽ സെബാസ്റ്റ്യൻ,എ സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.