13 July 2024, Saturday
KSFE Galaxy Chits

വിജി മിസിസ് ഇന്ത്യ 2022 ആയി മലയാളി ഡോ. മിഥുല നായർ

Janayugom Webdesk
July 13, 2022 12:19 pm

വിജി മിസിസ് ഇന്ത്യ 2022 ആയി കിരീടമണിഞ്ഞ് മലയാളിയായ ഡോ. മിഥുല നായർ. കേരളത്തിലെ തിരുവനന്തപുരത്തു നിന്നുള്ള ഡോ. മിഥുല നായർ വിജി മിസിസ് ഇന്ത്യ 2022 ആയി തിരഞ്ഞെടുത്തത്. വിജി മിസ് ആൻഡ് മിസിസ് ഇന്ത്യയുടെ ഗ്രാൻഡ് ഫിനാലെ ഡൽഹിയിലെ ഹോട്ടൽ ഉംറാവുവിൽ നടന്നു.

ബംഗളുരുവിൽ നിന്നുള്ള മിസ് രേഖ റാണിയാണ് മിസ് കിരീടം നേടിയത്. ആയിരക്കണക്കിന് അപേക്ഷകളിൽ നിന്ന് 20 ഓളം മത്സരാർത്ഥികളെ മാത്രമാണ് ഫൈനലിസ്റ്റുകളായി തിരഞ്ഞെടുത്തത്.

വിസിനാര അക്കാദമിയുടെ സ്ഥാപകയും ദേശീയ ഡയറക്ടറുമായ ശ്രീമതി ബിനിത ശ്രീവാസ്തവ, സെലിബ്രിറ്റി അതിഥി (ബോളിവുഡ് നടൻ) മിസ്റ്റർ കുനാൽ കപൂർ, മറ്റ് പ്രമുഖ ജഡ്ജിമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Eng­lish summary;VG MISS AND MRS INDIA 2022

You may also like this video;

TOP NEWS

July 13, 2024
July 13, 2024
July 13, 2024
July 13, 2024
July 12, 2024
July 12, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.