വിവാഹ വാഗ്ദാനം നൽകി ദളിത് യുവതിയെ പീഢിപ്പിച്ച  കേസിൽ യുവാവിന് ജീവപര്യന്തം തടവ്

Web Desk
Posted on December 07, 2019, 5:46 pm
മാനന്തവാടി: വിവാഹവാഗ്ദാനം നൽകി ദളിത് യുവതിയെ പീഢിപ്പിച്ച കേസിൽ യുവാവിന് ജീവപര്യന്തം തടവ്. അഞ്ച്കുന്ന് വിജയ മന്ദിരം എം.അനൂപ് (35)നെയാണ് മാനന്തവാടി ജില്ല സ്പെഷൽ കോടതി ജഡ്ജ് പി.സൈയ്യതലവി ശിക്ഷിച്ചത്.നാല്‌ വകുപ്പുകളിൽ വെറെ വെറെ ശിക്ഷ വിധിച്ചെങ്കിലും ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.
2018 ജനുവരി 29 മുതൽ 31 വരെയുള്ള ദിവസങ്ങളാണ് കേസിനാസ്പദമായ സംഭവം. ദളിത് യുവതിയുമായി വിവാഹം നിശ്ചയിച്ച അനൂപ് യുവതിയെ ഗുരുവായൂരിലും, എറണാകുളം കാക്കനാടും എത്തിച്ച് മൂന്ന് ദിവസങ്ങളിലായി പീഢിപ്പിക്കുകയും പിന്നീട് കല്ല്യാണം കഴിക്കാതെ വിവാഹത്തിൽ നിന്നും പിൻമാറുകയായിരുന്നു.
കമ്പളക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മാനന്തവാടി എസ്.എം.എസ്, ഡി.വൈ.എസ്.പി. കുബേരൻ നമ്പൂതിരിയാണ് കേസ് അന്വോഷിച്ചതും കേടതിയിൽ കുറ്റപത്രം സമർപ്പിച്ചതും.ഐ.പി.സി. 511, 376 വകുപ്പിൽ 7 വർഷം കഠിന തടവും 25000 രൂപ പിഴയും, 420 ൽ 3 വർഷം വെറും തടവും 10000 രൂപ പിഴയും പട്ടികജാതി അതിക്രമം തടയൽ നിയമം 3 (2) (V — a ) വകപ്പ് പ്രകാരം 1 വർഷം കഠിന തടവും, പട്ടികജാതി അതിക്രമം തടയൽ നിയമം 3 (1) w(1) വകുപ്പ് പ്രകാരം 6 മാസം വെറും തടവും, പട്ടികജാതി അതിക്രമം തടയൽ നിയമം 3 (2) (V) വകുപ്പ് പ്രകാരം ജീവപര്യന്തവുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.കേസിൽ പ്രോസികുഷ്യനു വേണ്ടി സ്പെഷ്യൽ പബ്ബിക് പ്രോസിക്യൂട്ടർ അഡ്വ: ജോഷി മുണ്ടയ്ക്കൽ ഹാജരായി