Friday
19 Apr 2019

വെല്ലുവിളി ഏറ്റെടുക്കുന്നു: കോഹ്‌ലിയ്ക്ക് മറുപടിയുമായി മോഡി

By: Web Desk | Thursday 24 May 2018 10:37 AM IST


വിരാട് കോഹ്ലിയുടെ ഫിറ്റ്നസ് വെല്ലുവിളിയെ താൻ ഏറ്റെടുക്കുന്നുവെന്ന്  പ്രധാനമന്ത്രി നരേന്ദ്രമോഡി. ട്വീറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

“വെല്ലുവിളി ഞാൻ ഏറ്റെടുക്കുന്നു. എന്റെ ഫിറ്റ്നസ് വീഡിയോ ഉടൻ പങ്കുവയ്ക്കുമെന്നു ഉറപ്പു നൽകുന്നു” ട്വിറ്ററിലൂടെ മോഡി പറഞ്ഞു.

നേരത്തെ ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലി 20 സ്‌പൈഡര്‍ പ്ലാങ്ക് ചെയ്യുന്ന വീഡിയോ പോസ്റ്റു ചെയ്യുകയും ഭാര്യ അനുഷ്‌കയേയും പ്രധാനമന്ത്രിയേയും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയേയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

 

Related News