സത്യം സിനിമാസില്‍ ആദായനികുതി വകുപ്പ് റെയ്ഡ്

Web Desk
Posted on November 28, 2017, 10:43 am

ചെന്നൈ: ചെന്നൈയില്‍ സത്യം സിനിമാസിന്റെ ഓഫീസില്‍ ആദായനികുതി വകുപ്പ് റെയ്ഡ്. ശശികലയുടെ സഹോദരപുത്രനും ജയ ടിവി എംഡിയുമായ വിവേകിന്റെ പേരിലുള്ള ജാസ് സിനിമാസുമായുള്ള ഇടപാടുകള്‍ പരിശോധിക്കാനാണ് റെയ്ഡെന്ന് സൂചന. വ്യാജ നിക്ഷേപങ്ങള്‍, കള്ളപ്പണമൊഴുക്ക് എന്നിങ്ങനെ നിരവധി ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന.