15 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 13, 2024
October 11, 2024
October 10, 2024
October 7, 2024
October 7, 2024
October 6, 2024
October 5, 2024
October 5, 2024
October 2, 2024
October 2, 2024

സാമ്പത്തിക ആനുകൂല്യങ്ങൾ അനുവദിക്കുന്നതിൽ സർക്കാർ ജീവനക്കാരെ അവഗണിക്കരുത്: പി കെ കൃഷ്ണദാസ് മാസ്റ്റർ

Janayugom Webdesk
മഞ്ചേരി
September 3, 2024 7:50 pm

സാമ്പത്തിക ആനുകൂല്യങ്ങൾ അനുവദിക്കുന്നതിൽ സർക്കാർ ജീവനക്കാരെ തുടർച്ചയായി അവഗണിക്കുന്ന സമീപനം സർക്കാർ തിരുത്തണമെന്ന് സിപിഐ ജില്ല സെക്രട്ടറി പി കെ കൃഷ്ണദാസ് മാസ്റ്റർ ആവശ്യപ്പെട്ടു. സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത അനുവദിക്കുന്നതിലും, ശമ്പള പരിഷ്കരണ ആനുകൂല്യങ്ങൾ നൽകുന്നതിലും, 12-ാം ശമ്പളകമ്മീഷനെ നിയമിക്കുന്നതിലും, സ്റ്റാറ്റൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുന്നതുമുൾപ്പടെയുള്ള തീരുമാനങ്ങൾ അനശ്ചിതമായി നീണ്ടുപോകുകയാണ്. ഇതുമൂലം സർക്കാർ ജീവനക്കാർ ദുരിത പൂർണമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജോയിന്റ് കൗൺസിൽ മലപ്പുറം ജില്ലാ സമ്മേളനം മഞ്ചേരിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . സംസ്ഥാന സർക്കാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ മുഴുവൻ ഭാരവും സർക്കാർ ജീവനക്കാർ ഏറ്റെടുക്കണമെന്ന നിലപാട് അംഗീകരിക്കാനാവില്ല. സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ കൃത്യമായി അനുവദിച്ചു പോന്നിട്ടുള്ള മുൻ ഇടതു സർക്കാരുകളുടെ പാതയിൽ നിന്നു വ്യതിചലിക്കുന്ന സംസ്ഥാന സർക്കാർ നയം തിരുത്തണമെന്നും ജീവനക്കാരെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുവാൻ സർക്കാർ തയ്യാറാകണമെന്നും സമ്മേളനത്തിൽ സംഘടന റിപ്പോർട്ടവതരിപ്പിച്ചു കൊണ്ട് ജോയിന്റ് കൗൺസിൽ ചെയർമാൻ കെ പി ഗോപകുമാർ ആവശ്യപ്പെട്ടു. 

ജില്ലാ പ്രസിഡന്റ് പി ഷാനവാസ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ സി സുരേഷ് ബാബു പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ജിസ്മോൻ പി വർഗീസ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന വൈസ് ചെയർമാൻ വി സി ജയപ്രകാശ്, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം രാകേഷ് മോഹൻ, കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഇ വി നൗഫൽ, എകെഎസ്ടിയു സംസ്ഥാന സെക്രട്ടറി വിനോദ് മാസ്റ്റർ, ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ പി സലിം, എസ് കെ എം ബഷീർ, എം ഗിരിജ, സ്വാഗത സംഘം ജനറൽ കൺവീനർ എ എസ് ശ്യംജിത്ത്, മേഖല സെക്രട്ടറി സി വി സുനിൽ എന്നിവർ അഭിവാദ്യം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഒ മധുസൂദനൻ, സുജിത് കുമാർ കെ പ്രമേയങ്ങളും, കെ അനന്തൻ ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. കവിത സദൻ രക്തസാക്ഷി പ്രമേയവും, ടി സീമ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ ഭാരവാഹികളായി എ പി കുഞ്ഞാലിക്കുട്ടി (പ്രസിഡന്റ്), കവിത സദൻ, കെ രാജൻ, പ്രസന്ന കുമാർ (വൈസ് പ്രസിഡന്റുമാർ), ജിസ് മോൻ പി വർഗീസ് (സെക്രട്ടറി), കെ അനന്തൻ, എ എസ്സ് ശ്യാംജിത്ത്, കെ സി ശബരി ഗിരീഷ് (ജോ. സെക്രട്ടറിമാർ), കെ സുജിത് കുമാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.