August 9, 2022 Tuesday

സിംബാബ്‌വെ വൈസ്‌പ്രസിഡന്റിനെ വധിക്കാൻ ശ്രമിച്ചതിന് ഭാര്യ അറസ്റ്റിൽ

Janayugom Webdesk
December 17, 2019 1:13 pm

ഹരാരെ: ഭർത്താവിനെ കൊല്ലാൻ ശ്രമിച്ചതിന് അറസ്റ്റിലായ സിംബാബ്‌വെ വൈസ് പ്രസിഡന്റിന്റെ ഭാര്യയെ റിമാൻഡ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളും ഇവർക്ക് മേൽ ചുമത്തിയിട്ടുണ്ട്.

വൈസ്‌പ്രസിഡന്റ് കോൺസ്റ്റാന്റിനോ ചിവെൻഗയുടെ ഭാര്യ മേരി മുവൈയ്ഗ(38) ആണ് അറസ്റ്റിലായത്. രാജ്യത്തെ ഓഹരി വിപണിയുടെ നിയന്ത്രണത്തിലും തട്ടിപ്പിനും ശ്രമിച്ചതിനും ഇവർക്കെതിരെ കേസുണ്ട്.

ഇവര്‍ക്കെതിരെയുള്ള കേസിൽ ഈ മാസം മുപ്പതിന് വിചാരണ നടക്കും. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ ഇവർ യാതൊന്നും മിണ്ടിയില്ല. എന്നാൽ ജാമ്യ ഹർജി നൽകുമെന്ന് അവരുടെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു.

2018 മുതൽ ഇക്കഴിഞ്ഞ മെയ് വരെ മുബൈയ്വ വൻതുകകൾ പിൻവലിക്കുകയും അത് ദക്ഷിണാഫ്രിക്കയിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റി നിക്ഷേപിക്കുകയും ചെയ്തു. അവിടെ നിന്ന് വാങ്ങിയ ചില സാധനങ്ങളുടെ ബില്ലടയ്ക്കാൻ വേണ്ടിയാണ് ഇത് ചെയ്തത്.

ദക്ഷിണാഫ്രിക്കയിലേക്ക് ചികിത്സയ്ക്ക് കൊണ്ടുപോയ ഭർത്താവിനെ വ്യവസായിയും മോഡലുമായ മുബൈയ്വ കൊല്ലാൻ ശ്രമിച്ചെന്നാണ് ആരോപണം. ഇവർ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ തയാറായില്ലെന്നും സഹായിയുടെ നിർബന്ധം സഹിക്കാനാകാതെ അവസാനം ആശുപത്രിയിൽ കൊണ്ടുപോകുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.