മഹാത്മാ ഗാന്ധി സർവകലാശാലയിൽ സോഫ്റ്റ്‌വെയർ ഡെവലപ്പർ തസ്തികയിലേക്ക് താൽക്കാലിക കരാറടിസ്ഥാനത്തിൽ നിയോഗിക്കുന്നതിനായി വോക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഡിസംബർ 18ന് രാവിലെ 10.30ന് മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഭരണവിഭാഗം ബ്ലോക്കിലാണ് ഇന്റർവ്യൂ. യോഗ്യത: 60 ശതമാനം മാർക്കോടെയുള്ള എം.സി.എ./എം.എസ്‌സി. കമ്പ്യൂട്ടർ സയൻസ്/ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിംഗ്/ബി.ടെക് ഇൻഫർമേഷൻ ടെക്‌നോളജി ബിരുദം അല്ലെങ്കിൽ തത്തുല്യം.
നിശ്ചിത പ്രൊഫഷണൽ വൈദഗ്ധ്യം, കമ്പ്യൂട്ടർ പ്രോഗ്രാമറായി ആറുമാസത്തെ പ്രവൃത്തിപരിചയം. പ്രായം 2019 ജനുവരി ഒന്നിന് 18–36. എസ്.സി./എസ്.ടി./ഒ.ബി.സി. വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവുണ്ടായിരിക്കും. മാസം 23000 രൂപ പ്രതിഫലം ലഭിക്കും. താല്പര്യമുള്ളവർ യോഗ്യത, പ്രായം, ജാതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും സഹിതം സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം രാവിലെ ഒൻപതിന് എഡി.എ4 സെക്ഷനിൽ ഹാജരാകണം. വിശദവിവരം www.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.