June 4, 2023 Sunday

Related news

May 24, 2023
May 14, 2023
April 20, 2023
April 13, 2023
March 24, 2023
March 23, 2023
March 16, 2023
March 11, 2023
March 9, 2023
March 9, 2023

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ജാര്‍ഖണ്ഡിൽ 3 കോടി രൂപ പിടിച്ചെടുത്തു

Janayugom Webdesk
ന്യൂഡല്‍ഹി
March 3, 2023 6:34 pm

ജാര്‍ഖണ്ഡിൽ ഐഎഎസ് ഉദ്യോഗസ്ഥയായ പൂജ സിംഗാളിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് നടത്തിയ പരിശോധനയില്‍ മൂന്ന് കോടി രൂപ പിടിച്ചെടുത്തു. മുഹമ്മദ് ഇ അന്‍സാരി എന്ന വ്യക്തിയുടെ വീട്ടുവളപ്പില്‍ നിന്നാണ് 500 രൂപയുടെയും 2000 രൂപയുടെയും നോട്ടുകെട്ടുകൾ ഉദ്യോഗസ്ഥർ കണ്ടെടുത്തത്.വെള്ളിയാഴ്ചയായിരുന്നു റെയ്ഡ്. എംഎസ് സിംഗാളിനെതിരെ നടന്നുകൊണ്ടിരിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൽ റെയ്ഡുകൾ നടത്തുന്നതിനിടെയാണ് പണം കണ്ടെത്തിയത്.

പിടിച്ചെടുത്ത പണം പൂജ സിംഗാളുമായി ബന്ധപ്പെട്ടതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

2000 ബാച്ച് ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ഉദ്യോഗസ്ഥയായ പൂജ സിംഗാളിനെ എംജിഎന്‍ആര്‍ഇജിഎ പദ്ധതിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റത്തിന് മെയ് 11 ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വ്യാപക റെയ്ഡ്.

Eng­lish Sum­ma­ry: ₹ 3 Crore Cash Seized After Raids Against Jhark­hand Bureaucrat
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.