19 April 2024, Friday

Related news

April 4, 2024
March 30, 2024
March 26, 2024
March 16, 2024
March 14, 2024
March 12, 2024
March 2, 2024
February 24, 2024
November 29, 2023
November 12, 2023

കെഎസ്ഇബിയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കി കുടിശിഖ തുക പിരിച്ച വിരുതന്‍ പിടിയില്‍

Janayugom Webdesk
കായംകുളം
October 15, 2021 7:35 pm

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കി വീടുകളിൽ കയറി കുടിശിഖ തുക പിരിച്ച വിരുതനെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടി.

കെ എസ് ഇ ബിയുടെ വ്യാജ ഐ ഡി കാർഡും കാക്കി പാന്റും ധരിച്ച് ഇലക്ട്രിസിറ്റി ബോർഡിലെ ജീവനക്കാരനാണെന്ന വ്യാജേന വീടുകളിലെത്തി കറണ്ട് ചാർജ്ജ് കുടിശിഖയുണ്ടെന്നും അടച്ചില്ലെങ്കിൽ വീടിന്റെ കണക്ഷൻ വിച്ഛേദിക്കുമെന്നും പറഞ്ഞ് ആളുകളിൽ നിന്നും പണം തട്ടി വന്ന ഓച്ചിറ വലിയകുളങ്ങര ചിറയിൽ സജീർ (42) ആണ് പൊലീസ് പിടിയിലായത്. ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടവർ നിരവധിയാണ്.

ഇലക്ട്രിസിറ്റി ബോർഡ് കായംകുളം വെസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർക്ക് പരാതികൾ കിട്ടിയതിന്റെ അടിസ്ഥാനത്തിൽ കായംകുളം പോലീസിനു പരാതി നൽകിയിരുന്നു. തുടർന്നു കായംകുളം പോലീസ് അന്വേഷണം നടത്തിയാണ് സജീറിനെ അറസ്റ്റ് ചെയ്തത്. സി ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ എസ് ഐ ആനന്ദ് കൃഷ്ണൻ, പോലീസുകാരായ വിഷ്ണു, അനീഷ്, ദീപക്ക്, ഫിറോസ്, സുനിൽ കുമാർ, അർച്ചന എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.