29 March 2024, Friday

കേരള ഗാന്ധി കെ കേളപ്പന്റെ ജന്മ വീട് സന്ദർശിച്ച് വിദ്യാർത്ഥികൾ

Janayugom Webdesk
പേരാമ്പ്ര:
October 8, 2021 4:23 pm

കേരള ഗാന്ധി കെ കേളപ്പന്റെ അമ്പതാം ചരമവാർഷികത്തോടനുബന്ധിച്ച് മേപ്പയ്യൂർ ഗവ വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും അദ്ദേഹത്തിന്റെ ജന്മ വീട് സന്ദർശിച്ച് പൂർണ്ണകായ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. കോലായ വായനവേദിയും, വിദ്യാരംഗം കലാ സാഹിത്യ വേദിയും ചേർന്ന് സംഘടിപ്പിച്ച ‘ഒരു പുസ്തകത്തിന്റെ മാന്ത്രിക സ്വാധീനം’ എന്ന പേരിലുള്ള ഗാന്ധി വായന പരിപാടിയുടെ ഭാഗമായാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും കൊയപ്പള്ളി തറവാട് സന്ദർശിച്ചത്. എ മോഹൻ ദാസ്, പദ്മൻകരയാട്, എ സുബാഷ് കുമാർ, ട്രസ്റ്റ് ഭാരവാഹി പുതുക്കുടി ബാലഗോപാലൻ, ദേവിക മോഹൻ ദാസ്, അനൻ സൗരെ, ആനന്ദ് കൃഷ്ണ, ആഷിഷ് അമൻ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.