29 March 2024, Friday

Related news

March 29, 2024
March 28, 2024
March 27, 2024
March 26, 2024
March 26, 2024
March 26, 2024
March 25, 2024
March 24, 2024
March 24, 2024
March 23, 2024

കോൺഗ്രസിൽ അതൃപ്തി ഗുലാം നബി ഇടഞ്ഞു

Janayugom Webdesk
ന്യൂഡൽഹി
August 17, 2022 11:09 pm

ജമ്മു കശ്മീരിലെ പാർട്ടി പ്രചാരണ സമിതി അധ്യക്ഷസ്ഥാനം ഏറ്റെടുത്തയുടൻ രാജിവച്ച് കോൺ​ഗ്രസ് നേതാവ് ​ഗുലാം നബി ആസാദ്. ജമ്മു കശ്മീർ രാഷ്ട്രീയകാര്യ സമിതിയിൽനിന്നും അദ്ദേഹം രാജിവച്ചു. ആരോഗ്യകാരണങ്ങളാലാണ് ഗുലാം നബി ആസാദ് സ്ഥാനമൊഴിഞ്ഞതെന്നാണ് കോൺഗ്രസിന്റെ വിശദീകരണം. എന്നാൽ സംസ്ഥാനത്തെ കോൺഗ്രസ് പുനഃസംഘടനയിൽ ഉൾപ്പെടെയുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. 

പാർട്ടി നേതൃത്വത്തിനെതിരെ കത്തെഴുതിയ ജി-23 നേതാക്കളിൽ പ്രധാനിയാണ് ഗുലാം നബി. അഖിലേന്ത്യാ രാഷ്ട്രീയകാര്യ സമിതിയിൽ അംഗമായിരിക്കേ പുതിയ സ്ഥാനം തരംതാഴ്ത്തലായാണ് വിലയിരുത്തിയതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. മുതിർന്ന നേതാവ്, മുൻ മുഖ്യമന്ത്രി, കേന്ദ്രമന്ത്രി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച അദ്ദേഹത്തെ സംസ്ഥാനത്തിന്റെ പ്രചാരണ ചുമതല ഏല്പിച്ചത് തരംതാഴ്ത്തുന്നതിന് തുല്യമാണെന്നും അദ്ദേഹത്തോടടുപ്പമുള്ളവർ സൂചിപ്പിച്ചു. താഴെത്തട്ടിലുള്ള പ്രവർത്തകരുടെ അഭിപ്രായങ്ങൾ അവഗണിച്ച് രൂപീകരിച്ച പ്രചാരണ സമിതിയിൽ തൃപ്തനല്ലാത്തതിനാലാണ് ഗുലാം നബി ആസാദ് രാജിവച്ചതെന്ന് കോൺഗ്രസ് നേതാവ് അശ്വനി ഹണ്ട പ്രതികരിച്ചു. 

ഗുലാം നബിയുടെ അനുയായിയായ ഗുലാം അഹമ്മദ് മിറിനെ പാർട്ടിയുടെ ജമ്മു കശ്മീർ അധ്യക്ഷ സ്ഥാനത്തുനിന്ന് കഴിഞ്ഞ മാസം നീക്കിയിരുന്നു. ഈ തീരുമാനത്തിലും അദ്ദേഹം അസംതൃപ്തനായിരുന്നു. മിറിന് പകരം വികാരർ റസൂൽ വാനിയെയാണ് അധ്യക്ഷനായി നിയമിച്ചത്. സംസ്ഥാന അധ്യക്ഷ പദവിയിൽ നോട്ടമുണ്ടായിരുന്നതായും സൂചനയുണ്ട്. എന്നാൽ തല്ക്കാലം താനില്ല, യുവാക്കൾ വരട്ടെ എന്ന നിലപാടാണ് അദ്ദേഹം പ്രകടിപ്പിച്ചത്.
ഗുലാം നബിയുടെ പിന്മാറ്റം മറ്റൊരു തന്ത്രമായും വിലയിരുത്തപ്പെടുന്നുണ്ട്. അധ്യക്ഷസ്ഥാനത്തേക്ക് രാഹുൽ ഗാന്ധി മത്സരിക്കാൻ താല്പര്യം കാണിക്കാത്ത സാഹചര്യത്തിൽ ഗുലാം നബി ആസാദ് മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്. കശ്മീരിൽ പദവികൾ ഒന്നും ഏറ്റെടുക്കാത്തത് ഇത്തരമൊരു പ്രശ്നം വരാതിരിക്കാനാണെന്നാണ് സൂചന. 

Eng­lish Summary:Ghulam Nabi was dis­sat­is­fied with the Congress
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.