23 April 2024, Tuesday

ഞങ്ങള്‍ നിരപരാധികള്‍, സംഭവ സ്ഥലത്ത് നിന്നും യോഗ അധ്യാപകൻ ഓടുന്നത് കണ്ടു: ലിഗയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കോടതിയില്‍

Janayugom Webdesk
തിരുവനന്തപുരം
December 6, 2022 3:55 pm

കോവളത്ത് ലാത്വിയൻ വനിത ലിഗയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ശിക്ഷ വിധിക്കുന്നതിനിടെ വഞ്ചിയൂര്‍ കോടതിയില്‍ നടന്നത് നാടകീയ സംഭവങ്ങള്‍. ജഡ്ജി ശിക്ഷ വിധിക്കുന്നതിന് മുമ്പ് പ്രതികളായ ഉദയനും ഉമേഷും തങ്ങള്‍ നിരപരാധികളാണെന്ന് വിളിച്ച് പറയുകയായിരുന്നു. നുണ പരിശോധന നടത്തണമെന്നും സംഭവ സ്ഥലത്ത് നിന്നും ഒരു യോഗ അധ്യാപകൻ ഓടിപ്പോകുന്നത് കണ്ടുവെന്നും അവര്‍ അലറി വിളിച്ചു.

യോഗ അധ്യാപകന് നിരവധി ഭാഷകള്‍ അറിയാം. ഇയാളെക്കുറിച്ച് അന്വേഷിക്കണം. യുവതിയുടെ മൃതദേഹത്തില്‍ നിന്ന് കിട്ടിയ മുടി വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇവരെ അവഗണിച്ച കോടതി ശിക്ഷ വിധിക്കുകയായിരുന്നു. കോവളം വാഴമുട്ടം സ്വദേശികളായ ടൂറിസ്റ്റ് ഗൈഡ് ഉദയൻ, കെയര്‍ ടേക്കര്‍ സ്ഥാപനത്തിലെ ജീവനക്കാരൻ ഉമേഷ് എന്നിവരെയാണ് ശിക്ഷിച്ചത്.

ജീവിതാവസാനം വരെ തടവും 1,65,000 രൂപ പിഴയുമാണ് ഇരുവര്‍ക്കും ശിക്ഷ വിധിച്ചത്. ഇത് ലിഗയുടെ സഹോദരി ഇല്‍സയ്ക്ക് നല്‍കണം.

Eng­lish Sum­mery: Dra­mat­ic inci­dents in Court While Judge­ment Announced In Liga Mur­der Case

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.