16 April 2024, Tuesday

Related news

February 26, 2023
December 3, 2022
November 6, 2022
October 9, 2022
October 3, 2022
August 19, 2022
April 19, 2022
March 1, 2022
February 5, 2022
January 20, 2022

ഡല്‍ഹി കലാപക്കേസില്‍ പൊലീസ് ഉദ്യോഗസ്ഥന് പിഴ

Janayugom Webdesk
ന്യൂഡല്‍ഹി
September 28, 2021 9:43 pm

ഡല്‍ഹി കലാപക്കേസില്‍ കൃത്യവിലോപം കാട്ടിയ പൊലീസ് ഉദ്യോഗസ്ഥന്റെ ശമ്പളത്തില്‍ നിന്നും 5000 രൂപ ഈടാക്കാന്‍ കോടതിവിധി.

ഡല്‍ഹി പൊലീസ് കമ്മിഷണര്‍ അന്വേഷണം നടത്തി കുറ്റക്കാരനായ ഉദ്യോഗസ്ഥന്റെ ശമ്പളത്തില്‍ നിന്നും തുക ഈടാക്കണമെന്നാണ് ചീഫ് മെട്രൊപൊളിറ്റന്‍ മജിസ്ട്രേറ്റ് അരുണ്‍കുമാര്‍ ഗാര്‍ഗിന്റെ ഉത്തരവ്. ഈ തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം.

കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കൃത്യമായി ഹാജരാകാത്തതിന് മുമ്പ് പലതവണ കോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രതികളിലൊരാൾക്ക് ഇ‑ചെലാൻ പകർപ്പ് നൽകാൻ അന്വേഷണ ഉദ്യോഗസ്ഥനോട് നിർദ്ദേശിച്ചിരുന്നു. ഇത് പാലിക്കാത്തതിന്റെ പേരിലാണ് നടപടിയെടുത്തിരിക്കുന്നത്.

സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരും അന്വേഷണ ഉദ്യോഗസ്ഥരും കേസുകളിൽ ഹാജരാകുന്നില്ലെന്നും അനാവശ്യമായി കേസുകള്‍ നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയാണെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങൾ പൊലീസ് കമ്മിഷണർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ ഇവ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ നടപടിയെടുക്കുന്നതില്‍ അവർ പരാജയപ്പെട്ടുവെന്ന് കോടതി വിമര്‍ശിച്ചു.

 

Eng­lish sum­ma­ry: Police offi­cer fined in Del­hi riots case

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.