23 April 2024, Tuesday

Related news

April 6, 2024
April 6, 2024
March 27, 2024
March 24, 2024
March 14, 2024
March 12, 2024
March 1, 2024
February 22, 2024
February 7, 2024
January 9, 2024

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: ഇടുക്കിയില്‍ എല്‍ഡിഎഫ് മൂന്നിടത്തും യുഡിഎഫ് ഒരിടത്തും വിജയിച്ചു

Janayugom Webdesk
ഇടുക്കി
November 10, 2022 5:53 pm

ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലെ മൂന്നിടത്ത് എല്‍.ഡിഎഫും ഒരിടത്ത് യുഡിഎഫും വിജയിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്തിലെ 01 വണ്ണപ്പുറം ഡിവിഷനില്‍ (വണ്ണപ്പുറം പഞ്ചായത്തിലെ വാര്‍ഡ് 6,7,8,13,14,15) യുഡിഎഫ് സ്ഥാനാര്‍ത്ഥി (കോണ്‍ഗ്രസ്) അഡ്വ. ആല്‍ബര്‍ട്ട് ജോസ് ഇടശ്ശേരി 299 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. അഡ്വ. ആല്‍ബര്‍ട്ട് ജോസിന് 2265 വോട്ട് ലഭിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥിയും സ്വതന്ത്രനുമായ ദിലീപ് ഇളയിടത്തിന് 1966 വോട്ട് ലഭിച്ചു. 

കരുണാപുരം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 16 കുഴിക്കണ്ടത്തില്‍ എല്‍ഡിഎഫിലെ പി ഡി പ്രദീപ് കുത്തരി കിഴക്കേതില്‍ (സിപിഎം) 65 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ശാന്തന്‍പാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 തൊട്ടിക്കാനത്ത് എല്‍ഡിഎഫിലെ ഇ കെ ഷാബു ഈന്ദുങ്കല്‍ (സിപിഎം) 253 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഇടുക്കി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 18 പൊന്നൊടുത്താനില്‍ കേരള കോണ്‍ഗ്രസിലെ ദിനമണി പുതുവിള പുത്തന്‍വീട് 92 വോട്ടിന്റെ ഭൂരിപക്ഷത്തിനും വിജയിച്ചു. ഇളംദേശം ഡിവിഷനിലും ശാന്തന്‍പാറ പഞ്ചായത്തിലും ജനപ്രതിനിധിയുടെ മരണമാണ് ഉപതിരഞ്ഞെടുപ്പ് അനിവാര്യമാക്കിയത്.

Eng­lish Summary:Local by-elec­tions: In Iduk­ki, LDF won three seats and UDF one seat
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.