20 April 2024, Saturday

ഭാരത് ഇന്‍സ്റ്റിട്യൂട്ടും ബ്രിഗാമും ധാരണാപത്രം ഒപ്പുവച്ചു

Janayugom Webdesk
കൊച്ചി
August 23, 2021 4:33 pm

ഗവേഷണ വിദ്യാഭ്യാസ സ്ഥാപനമായ, ഭാരത് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഹയര്‍ എഡ്യുക്കേഷന്‍സ് ആന്‍ഡ് റിസര്‍ച്ചും (ബീഹെര്‍), ബ്രിഗാം ആന്‍ഡ് വിമെന്‍സ് ഹോസ്പിറ്റലും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിന്റെ ഭാഗമായ ബ്രിഗാം അഞ്ച് ദശലക്ഷം ഡോളര്‍ ചെലവഴിച്ച്, ചെന്നൈയിലെ ഭാരത് ഇന്‍സ്റ്റിട്യൂട്ടില്‍ സ്ഥാപിക്കുന്ന, ഡയഗ് നോസ്റ്റിക് സെന്ററിനു വേണ്ടിയാണ് കരാര്‍ ഒപ്പുവച്ചത്.

കെയര്‍ ഡയഗ് നോസ്റ്റിക്‌സ് ആന്‍ഡ് മൊബൈല്‍ ടെക് അധിഷ്ടിത ഡയഗ് നോസ്റ്റിക് സേവനങ്ങളാണ് ഇവിടെ ലഭ്യമാവുക. കരാര്‍ പ്രകാരം ആരോഗ്യരംഗത്തെ സമഗ്ര ഗവേഷണ വികസനത്തിനുള്ള സംയുക്ത പരിപാടിയാണ് ബിഹെറും ബ്രിഗാമും ആവിഷ്‌കരിക്കുക.

ആരോഗ്യ രംഗത്തെ അനന്തസാധ്യതകളാണ് കരാര്‍ വിഭാവനം ചെയ്യുന്നത്. വന്ധ്യത, അന്ധവിസര്‍ജനം, കാന്‍സര്‍, കോവിഡ്-19 മഹാമാരിയെ തുടര്‍ന്നുള്ള വൈറല്‍ വ്യാപനം എന്നിവയെല്ലാം ഗവേഷണ വിഷയങ്ങളില്‍ ഉള്‍പ്പെടും.

ഭാവിയിലെ വിദ്യാര്‍ത്ഥി വിനിമയ പരിപാടി സംയുക്ത ഗവേഷണം, സംയുക്ത ഗ്രാന്റുകള്‍ എന്നിവയ്‌ക്കെല്ലാം, ലോകത്തിലെ ഏറ്റവും മികച്ച സ്ഥാപനവുമായുള്ള പങ്കാളിത്തം വഴിയൊരുക്കുമെന്ന് ഭാരത് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഹയര്‍ എഡ്യുക്കേഷന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.വി. ഭാസ്‌കര്‍ രാജു പറഞ്ഞു.

3‑ഡി പ്രിന്റിങ്ങ്, മെഡിക്കല്‍ ഡിവൈസ് വികസനം എന്നിവയുടെ ബയോ മെഡിക്കല്‍ സാധ്യതകള്‍ കരാര്‍ വിശകലനം ചെയ്യുമെന്ന് റിസര്‍ച്ച് പ്രോ-വി സി ഡോ. സുരേഷ് അറിയിച്ചു. ബിഹെര്‍ പ്രസിഡന്റ് ഡോ. സന്ദീപ് ആനന്ദും സംസാരിച്ചു.

Eng­lish sum­ma­ry; The MoU was signed by the Bharat Insti­tute and Brigham

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.