29 March 2024, Friday

Related news

March 6, 2024
February 28, 2024
February 22, 2024
February 14, 2024
January 17, 2024
January 12, 2024
December 3, 2023
November 21, 2023
November 20, 2023
October 27, 2023

​ഗുജറാത്തിൽ 450 കോടിയുടെ മയക്കുമരുന്ന് പിടികൂടി

Janayugom Webdesk
അഹമ്മദാബാദ്
April 30, 2022 10:26 am

ഗുജറാത്തിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. അംറേലി ജില്ലയിലെ പിപാവാവ് തുറമുഖത്ത് എത്തിയ ഷിപ്പിംഗ് കണ്ടെയ്നറിൽ നിന്ന് 450 കോടി രൂപ വിലമതിക്കുന്ന 90 കിലോഗ്രാം ഹെറോയിൻ കണ്ടെടുത്തു.

ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും (എടിഎസ്) ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും (ഡിആർഐ) നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇറാനിൽനിന്നെത്തിയ മയക്കുമരുന്ന് പിടികൂടിയത്.

വളരെ വിദ​ഗ്ധമായിട്ടാണ് ഹെറോയിൻ എത്തിച്ചത്. ​ഇറക്കുമതി ചെയ്ത നൂലിൽ ഹെറോയിൻ അടങ്ങിയ ലായനിയിൽ മുക്കിവെച്ച് ഉണക്കി കെട്ടുകളാക്കിയാണ് എത്തിച്ചതെന്ന് ഡിജിപി ആശിഷ് ഭാട്ടിയ പറഞ്ഞു.

നൂലുകളടങ്ങിയ വലിയ കണ്ടെയ്നർ അഞ്ച് മാസം മുമ്പാണ് ഇറാനിൽ നിന്ന് പിപാവാവ് തുറമുഖത്തെത്തിയത്. 395 കിലോയോളം ഭാരമുള്ള നൂലുകളടങ്ങിയ നാല് ബാഗുകൾ സംശയത്തെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

Eng­lish summary;450 crore worth drugs seized in Gujarat

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.