Web Desk

ന്യൂഡൽഹി

December 03, 2020, 10:55 pm

കർഷകർക്ക് പിന്തുണയുമായി സിപിഐ നേതാക്കൾ

Janayugom Online

കരിനിയമങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് പിന്തുണയുമായി സിപിഐ നേതാക്കൾ. ഡൽഹി — ഹരിയാന അതിർത്തിയായ സിംഘുവിലാണ് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി, ഡൽഹി സംസ്ഥാന സെക്രട്ടറി ദിനേഷ് വാർഷ്ണെ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എത്തി പിന്തുണ അറിയിച്ചത്. പ്രക്ഷോഭത്തിന് നേതൃത്വം നല്കുന്ന കിസാൻ കോ ഓർഡിനേഷൻ കമ്മിറ്റി നേതാക്കളുമായും കർഷകരുമായും നേതാക്കൾ സംസാരിച്ചു.

എട്ടുദിവസമായി സമരകേന്ദ്രത്തിലുള്ള എഐഎസ്എഫ് ജനറൽ സെക്രട്ടറി വിക്കി മഹേശരി, പഞ്ചാബിലെ എഐവൈഎഫ് നേതാവ് സുഖ്ജീന്ദർ സിങ്, കിസാൻസഭ നേതാവ് കുൽദീപ് ഭോല തുടങ്ങിയവർ അനുഗമിച്ചു. പാർലമെന്റിനകത്തും പുറത്തും കർഷകരുടെ അവകാശസമരത്തിൽ കൂടെയുണ്ടെന്ന് ബിനോയ് വിശ്വം കർഷകരെ അറിയിച്ചു.

Eng­lish sum­ma­ry: CPI lead­ers sup­ports Farm­ers protest

You may also like this video: