23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

August 8, 2022
July 25, 2022
July 19, 2022
June 29, 2022
June 22, 2022
June 20, 2022
June 20, 2022
June 20, 2022
June 19, 2022
June 19, 2022

സേനാ വിഭാഗങ്ങളില്‍ 1.25 ലക്ഷം ഒഴിവുകള്‍

Janayugom Webdesk
ന്യൂഡല്‍ഹി
July 25, 2022 11:05 pm

സായുധ സേനയിലും മറ്റു സൈനിക വിഭാഗങ്ങളിലുമായി 1.25 ലക്ഷത്തിലധികം ഒഴിവുകള്‍ നിലവിലുള്ളതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് രാജ്യസഭയെ അറിയിച്ചു. കര, നാവിക, വ്യോമ സേനകളിലെ ഉദ്യോഗസ്ഥ തസ്തികകളില്‍ മാത്രം യഥാക്രമം 7799, 1446, 572 ഒഴിവുകളുണ്ടെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. 1,08,685 സൈനികര്‍, 12,151 നാവികര്‍, 5217 വൈമാനികര്‍ എന്നിവരുടെ ഒഴിവുകളാണുള്ളത്.
ഇത്രയധികം ഒഴിവുകള്‍ നിലവിലുള്ളപ്പോള്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടക്കുന്ന അഗ്നിപഥ് പദ്ധതി ഒരു കാര്യവുമില്ലെന്നും അതുകൊണ്ട് ഉപേക്ഷിക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. പകരം നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിനാണ് സര്‍ക്കാര്‍ നടപടിയെടുക്കേണ്ടതെന്നും സൈനിക സേവനത്തിലൂടെ രാജ്യത്തെ സേവിക്കുവാന്‍ താല്പര്യമുള്ള എല്ലാവര്‍ക്കും അതിനവസരം നല്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാരിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ പകുതിയും വൈകിയെന്നും ഇതിന്റെ ഫലമായി 3,28,126 കോടി രൂപയുടെ അധികബാധ്യതയുണ്ടായെന്നും മറ്റൊരു ചോദ്യത്തിനുത്തരമായി മന്ത്രി ഇന്ദ്രജിത് സിങ് രാജ്യസഭയെ അറിയിച്ചു. 1,568 ല്‍ 721 പദ്ധതികള്‍ക്കും കാലതാമസം നേരിട്ടു. റോഡ്, ദേശീയ പാത വിഭാഗത്തിന്റെ 843ല്‍ 301, റയില്‍വേയുടെ 211ല്‍ 127, പെട്രോളിയം വകുപ്പിന്റെ 139ല്‍ 91 പദ്ധതികള്‍ക്കാണ് കാലതാമസം നേരിട്ടത്.
സര്‍ക്കാരിന്റെ ആശയങ്ങളും പദ്ധതി രൂപീകരണവും നിയമങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും ജനങ്ങളുടെ ആഗ്രഹത്തിനും അനുസരിച്ചല്ലെന്നാണ് ഈ കണക്കുകളും പദ്ധതികളുടെ കാലവിളംബവും വ്യക്തമാക്കുന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു. സ്വകാര്യ സംരംഭകര്‍ നിര്‍ദ്ദേശിക്കുന്നവയ്ക്കു പകരം ജനകേന്ദ്രീകൃതമായ വികസന പദ്ധതികളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: 1.25 lakh vacan­cies in Indain army

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.