മത്സ്യ മാര്‍ക്കറ്റില്‍ റെയ്ഡ്; 1.7 ടണ്‍ സ്രാവുകള്‍ പിടിച്ചെടുത്തു

Web Desk
Posted on March 02, 2019, 9:52 pm

ദുബായ്മത്സ്യ മാര്‍ക്കറ്റില്‍ നടത്തിയ റെയ്ഡില്‍ 1.7 ടണ്‍ സ്രാവിനെ പിടിച്ചെടുത്തു.  ദുബായ് വാട്ടര്‍ ഫ്രണ്ട് മാര്‍ക്കറ്റില്‍ അധികൃതര്‍ നടത്തിയ റെയ്ഡിലാണ്  1.7 ടണ്‍ സ്രാവിനെ പിടിച്ചെടുത്തത്. പരിസ്ഥിതി കാലാവസ്ഥ വകുപ്പ് മന്ത്രാലയവും ദുബായ് മുനിസിപ്പാലിറ്റിയും സംയുക്തമയായിരുന്നു റെയ്ഡ്. മത്സ്യ വകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ മറികടന്ന് സൂക്ഷിച്ചിരുന്ന സ്രാവുകളെയാണ് പിടിച്ചെടുത്തത്. കടയുടമകള്‍ക്കും മത്സ്യ തൊഴിലാളികള്‍ക്കും ഫിഷ് ട്രാന്‍സ്പോര്‍ട്ടേഴ്സിനും അധികൃതര്‍ നോട്ടീസ് നല്‍കി.

മത്സ്യവകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം മല്‍സ്യം സൂക്ഷിക്കാന്‍ അതോറിറ്റി അംഗീകാരം നല്‍കിയ കണക്കിലുളള മല്‍സ്യങ്ങള്‍ മാത്രമേ സൂക്ഷിക്കാന്‍ പാടുളളുവെന്നും ഭക്ഷണ ഭദ്രതക്ക് ഇത് പാലിക്കപ്പെടേണ്ടത് അത്യവശ്യമാണെന്നും ഈ മേഖലയില്‍പ്പെട്ടവരോട് അധികൃതര്‍ വ്യക്തമാക്കി.