24 April 2024, Wednesday

Related news

March 13, 2024
March 12, 2024
March 4, 2024
February 19, 2024
January 25, 2024
January 1, 2024
December 27, 2023
December 25, 2023
December 24, 2023
December 22, 2023

കോവിഡ്; നാല് മാസത്തെ ചികിത്സയ്ക്ക് രോഗിയില്‍ നിന്ന് ഈടാക്കിയത് 1.8 കോടി രൂപ

Janayugom Webdesk
ന്യൂഡൽഹി
September 8, 2021 9:41 pm

കോവിഡ് രോഗിയുടെ ചികിത്സയ്ക്ക് ഡൽഹി സ്വകാര്യ ആശുപത്രി ഈടാക്കിയത് ഒരു കോടി രൂപയിലധികമെന്ന് പരാതി. സംഭവത്തില്‍ ഡല്‍ഹിയിലെ മാക്സ് ആശുപത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് എം പി മനീഷ് തിവാരി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചിട്ടുണ്ട്. 

കോവിഡ് രോഗിയായ ആളിൽ നിന്ന് നാല് മാസത്തെ ചികിത്സ ചിലവിനത്തിലാണ് 1.8 കോടി രൂപ ആശുപത്രി ഈടാക്കിയത്. അതേസമയം കോവിഡ് രോഗിയുടെ നില ഗുരുതരമായിരുന്നുവെന്നും രോഗിക്ക് പ്രമേഹവും രക്താതിമർദ്ദവും പിത്തസഞ്ചിയിൽ അണുബാധയും തലച്ചോറിന്റെ പ്രവർത്തനവും നിലച്ച അവസ്ഥയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറയുന്നു. ആശുപത്രികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഡൽഹി സർക്കാർ സ്വതന്ത്ര സമിതി സ്ഥാപിക്കണമെന്നും മനീഷ് തിവാരി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

ENGLISH SUMMARY:1.8 crore for four months of Covid treatment
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.