Web Desk

നോയിഡ

February 01, 2020, 10:21 pm

അമോണിയ വാതക ചോർച്ച: ഒരാൾ മരിച്ചു, 300ലേറെ പേരെ ഒഴിപ്പിച്ചു

Janayugom Online

ഉരുളക്കിഴങ്ങ് ചിപ്സ് കമ്പനിയായ ഹൽദിറാമിന്റെ നോയ്ഡയിലെ ഫാക്ടറിയിലൂണ്ടായ അമോണിയ വാതക ചോർച്ചയിൽ ഒരാൾ മരിച്ചു. അമോണിയ കണ്ടെൻസർ ഓപ്പറേറ്ററായ സ‍‍‍ഞ്ജീവ് കുമാർ (42) ആണ് മരിച്ചത്. 300 റോളം പേരെ സംഭവസ്ഥലത്ത് നിന്ന് ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

നാല് അമോണിയ കണ്ടെൻസറുകളിൽ ഒന്നിന്റെ വാൽവിലുടെയാണ് വാതക ചോർച്ച സംഭവിച്ചത്. അപകടം ഉണ്ടായ ഉടൻ തന്നെ പൊലീസും അഗ്നിശമന സേനാംഗങ്ങളും ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) ഇടപെട്ടത് അപകടത്തിന്റെ വ്യാപ്തി കുറച്ചുവെന്ന് അധികൃതർ പറഞ്ഞു.