28 March 2024, Thursday

വീഴ്ച തുടരുന്നു; രൂപ 82 ലേക്ക്

Janayugom Webdesk
മുംബെെ
October 3, 2022 7:55 pm

രൂപയുടെ വീഴ്ച തുടരുന്നു. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 49 പെെസ ഇടിഞ്ഞ് 81.89 ഡോളറിലെത്തി. ആഭ്യന്തര ഓഹരി വിപണിയിലെ വിൽപന സമ്മർദ്ദവും അസംസ്‌കൃത എണ്ണ വിലയിലെ വർദ്ധനവുമാണ് രൂപയുടെ മൂല്യത്തകര്‍ച്ചയിലേക്ക് നയിച്ചത്. ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യം രാജ്യത്തെ സൂചികകളെയും ബാധിച്ചു. സെൻസെക്‌സ് 638.11 പോയിന്റ് ഇടിഞ്ഞ് 56,789 ലും നിഫ്റ്റി 50. 207 പോയിന്റ് ഇടിഞ്ഞ് 16,887 ലും വ്യാപാരം അവസാനിപ്പിച്ചു.

Eng­lish summary;1 Dol­lar Equals 82 Rupees Soon
you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.