ജാര്‍ഖണ്ഡില്‍ ഏറ്റുമുട്ടല്‍; ഒരു ജവാനും മൂന്ന് നക്‌സലുകളും കൊല്ലപ്പെട്ടു

Web Desk
Posted on April 15, 2019, 10:44 am

ഗിരിദിഹ്: ജാര്‍ഖണ്ഡിലെ ബെല്‍ഘട്ടില്‍ നക്സലുകള്‍ക്ക് നേരെ സുരക്ഷാസേന നടത്തിയ ഏറ്റുമുട്ടിലില്‍ ഒരു സിആര്‍പിഎഫ് ജവാനും മൂന്ന് നക്സലുകളും കൊല്ലപ്പെട്ടു. ഏഴംഗ സുരക്ഷാസനേയ്ക്ക് നേരെ നക്സലുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍തന്നെ സേനയും ശക്തമായി തിരിച്ചടിച്ചു. സംഭവസ്ഥലത്ത് നിന്ന് എ കെ 47 റൈഫിള്‍, മൂന്ന് മാഗസിനുകള്‍, നാല് പൈപ്പ് ബോംബ് എന്നിവ കണ്ടെത്തിയിട്ടുണ്ട്.