ജമ്മു കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് ഏറ്റുമുട്ടൽ നടന്നത്. കീഗം ഗ്രാമത്തില്‍ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനിടെ തീവ്രവാദികള്‍ സുരക്ഷാ സേനയ്ക്ക് നേരേ വെടിയുതിർക്കുകയായിരുന്നു. പിന്നാലെയുള്ള ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്.
സൈന്യവും സിആർപിഎഫും പൊലീസും സംയുക്തമായാണ് പ്രദേശത്ത് പരിശോധന നടത്തിയത്. പ്രദേശത്ത് ഇനിയും തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സൈന്യത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
English Summary: one militant killed in encounter with security forces in Shopian
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.