കണ്ടാൽ കടിച്ചുതിന്നാൻ തോന്നുന്ന ഒരു മണവാട്ടി

Web Desk
Posted on February 13, 2018, 11:05 am

ഒപ്പനയിലെ വർണനയൊന്നുമല്ല, കേക്കില്‍ തീര്‍ത്ത മധുരമുള്ള മണവാട്ടി അതിശയക്കാഴ്ചയായിക്കഴിഞ്ഞു .    ദുബായ് ബ്രൈഡ് പ്രദര്‍ശനത്തിലാണ് കേക്കിനെ അവതരിപ്പിച്ചിരിക്കുന്നത്. വില ഒരല്പം കൂടുതലാണ്, മില്യന്‍ ഡോളറോളമാണ് ഈ കേക്കിന്റെ വില.

മണവാട്ടി കേക്കിന് ഇത്രയധികം വില വര്‍ധിക്കുവാന്‍ കാരണം  ഇതിന്‍ വിലയേറിയ അഞ്ചു രത്നങ്ങളുള്ളതാണ് .  കാണികളെ ആകര്‍ഷിക്കുന്ന മണവാട്ടി കേക്ക് പ്രശസ്ത ഡിസൈനര്‍ ഡെബ്ബി വിന്‍ഹാമാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

ആയിരം മുട്ടകള്‍ ചേര്‍ത്ത് നിര്‍മിച്ച മണവാട്ടി കേക്കിന് ഭാരം 120 കിലോയുണ്ട്. കൂടാതെ ഭക്ഷിക്കാവുന്ന മുത്തുകളും പൂക്കളും കേക്കിലുണ്ട്. മണവാട്ടിയെ വാങ്ങാന്‍ ആരും എത്തിയില്ലെങ്കിലും സുരക്ഷാകാരണങ്ങളാല്‍ കേക്ക് നശിപ്പിച്ചുകളയാനാണ് തീരുമാനിച്ചിരിക്കുന്നത്.