നിയന്ത്രണ രേഖയില്‍ പരിശീലനത്തിനിടെ സ്‌ഫോടനത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു

Web Desk
Posted on May 22, 2019, 4:46 pm

ജമ്മു. പൂഞ്ചിലെ നിയന്ത്രണ രേഖയില്‍ പരിശീലനത്തിനിടെ സ്‌ഫോടനത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു.ഏഴുപേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ ഒന്‍പതിനായിരുന്നു പരിശീലന പരിപാടിക്കിടെ സ്‌ഫോടനം നടന്നത്. ഗുരുതരമായി പരുക്കേറ്റ ഭടനം ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 12 മദ്രാസ് റെജിമെന്റ് ദേരാ ദബ്‌സി പോസ്ര്‌റില്‍ നടത്തിയ പരിശീലനത്തിനിടയിലാണ് അപകടം.