Sunday
15 Dec 2019

ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

By: Web Desk | Friday 31 May 2019 10:50 AM IST


ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഉണ്ടായ ഏറ്റമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. തെക്കന്‍ കശ്മീരിലെ ദ്രഗഡ് സുഗാനില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. തെരച്ചിലിനിടയ്ക്ക് ഭീകരവാദികള്‍ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ലഷ്‌കറെ തൊയ്ബ ഭീകരവാദികളുമായിട്ടാണ് സുരക്ഷ സേന ഏറ്റുമുട്ടിയത്. ഭീകരര്‍ ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യം വളഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

You May Also Like This:

Related News