കോവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് 10 പേരെ അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ 11.30 വരെ പാലക്കാട് ജില്ലയില്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് പതിനൊന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ആകെ കേസുകളിലായി 15 പ്രതികള്‍ ഉണ്ട്.
ഇതില്‍ പത്ത് പേരെ അറസ്റ്റ് ചെയ്തെന്നും സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി സി സുന്ദരൻ അറിയിച്ചു. 1200 പൊലീസുകാരെ വാഹന പരിശോധനയ്ക്കായി ജില്ലയിൽ വിന്യസിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ മാത്രം 134 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ 181 പ്രതികളില്‍ 155 പേരെ അറസ്റ്റ് ചെയ്യുകയും 108 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
English Summary: 10 arrest in Palakkad for not following the lock down instructions
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.