നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച 10 ബിജെപി പാർലമെന്റ് അംഗങ്ങൾ രാജിവെച്ചു. രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച രണ്ട് മന്ത്രിമാർ അടക്കമുള്ള എം പിമാരാണ് രാജിവെച്ചത്.
കേന്ദ്രമന്ത്രിമാരായ നരേന്ദ്ര തോമർ, പ്രഹ്ലാദ് പട്ടേൽ എന്നിവരും മധ്യപ്രദേശിൽ നിന്നുള്ള എംപിമാരായ റിതി പതക്, രാകേഷ് സിങ്, ഉദയ് പ്രതാപ് സിങ്, രാജസ്ഥാനിൽ നിന്നുള്ള എംപിമാരായ രാജ്യവർധൻ സിങ് റാത്തോഡ്, ദിയ കുമാരി, ഛത്തീസ്ഗഡിൽ നിന്നുള്ള അരുൺ സാവോ, ഗോംതി സായ് എന്നിവര്‍ സ്പീക്കർ ഓം ബിർളയ്ക്കാണ് രാജിക്കത്ത് സമർപ്പിച്ചത്. രാജ്യസഭാ എംപി കിറോരി ലാൽ മീണ രാജ്യസഭാ ചെയർമാന് രാജിക്കത്ത് സമർപ്പിച്ചു.
English Summary: 10 BJP MPs including Union Ministers resigned
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.