അജ്ഞാത രോഗം ബാധിച്ച് 10 കുട്ടികൾ മരിച്ചു. ആറുപേരുടെ നില ഗുരുതരം. ജമ്മു കശ്മീരിലെ ഉധംപുർ ജില്ലയിലാണ് സംഭവം. അജ്ഞാത രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്നവരെല്ലാം നാലു വയസ്സിൽ താഴെയുള്ളവരാണ്. പനി, ഛർദി, മൂത്രതടസ്സം എന്നിവയ്ക്ക് ചികിത്സ തേടിയവരാണ് മരിച്ചത്.
റാംനഗർ ബ്ലോക്ക് പഞ്ചായത്തിലെ 40 കിലോമീറ്റർ പരിധിക്കുള്ളിലെ വിവിധ ഗ്രാമങ്ങളിൽനിന്നുള്ള കുട്ടികളാണ് ചികിത്സയിൽ കഴിയുന്നത്. രോഗകാരണം കണ്ടുപിടിക്കാൻ നിരവധി ഡോക്ടർമാർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മേഖലയിൽനിന്ന് ആരോഗ്യവിഭാഗം ജലത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
അതേസമയം ആശങ്കപ്പെടാനില്ലെന്നും സമാന രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. അസുഖം അതിവേഗം വൃക്കയെ ബാധിച്ചാണ് കുട്ടികൾ മരിക്കുന്നതെന്ന് ഉധംപുർ ചീഫ് മെഡിക്കൽ ഓഫിസർ കെ സി ദോഗ്ര പറഞ്ഞു.
YOU MAY ALSO LIKE