സമരം നയിച്ച് രോഗം നേടുന്നവർ; തൃശൂർ മണ്ണുത്തിയിൽ 10 കോൺഗ്രസുകാർക്ക് കോവിഡ്

Web Desk

തൃശൂർ

Posted on September 16, 2020, 7:26 pm

ഒല്ലൂർ ‐ മണ്ണുത്തി മേഖലകളിൽ കോൺഗ്രസ്‌ സമരങ്ങളിൽ പങ്കെടുത്ത പത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർക്ക്‌ കോവിഡ്‌. ഡിസിസി പ്രസിഡന്റിന്റെ സ്വീകരണയോഗങ്ങളിലുൾപ്പടെ പങ്കെടുത്തവർക്കും കോവിഡ്‌. മരത്താക്കരയിലെ യൂത്ത്‌ കോൺഗ്രസ്‌എ നേതാവിനും കോവിഡുണ്ട്‌. ഇയാൾ കഴിഞ്ഞദിവസം നടന്ന കലക്ടറേറ്റ്‌ മാർച്ചിൽ പങ്കെടുത്തതായാണ്‌ സൂചന. കോവിഡ്‌ പോസിറ്റീവായവർ നേതാക്കളുൾപ്പടെ നിരവധിപേരുമായി നേരിട്ട്‌ സമ്പർക്കംപുലർത്തിയവരാണ്‌.

മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട്‌ മണ്ണുത്തിയിൽ കോവിഡ്‌ മാനദണ്ഡങ്ങൾ ലംഘിച്ച്‌ പ്രകടനവും പൊതുയോഗവും നടത്തിയിരുന്നു. മാസ്‌ക്‌പോലും ധരിക്കാരെ എഴുപതോളംപേർ പങ്കെടുത്തു. ഈ സമരത്തിൽ പങ്കെടുത്ത നാലു പേർക്കാണ് കോവിഡ്‌ സ്ഥിരീകരിച്ചത്‌. ഇവരെ നാട്ടിക കോവിഡ്‌ ഫസ്‌റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ്‌ സെറ്നറിലേക്ക്‌ മാറ്റി.

എംപി വിൻസന്റ്‌ ഡിസിസി പ്രസിഡന്റായി സ്ഥാനമേൽക്കുന്ന ചടങ്ങിൽ കോവിഡ്‌ മാനദണ്ഡങ്ങൾ ലംഘിച്ച്‌ നേതാക്കളുൾപ്പടെ നിരവധിപേർ പങ്കെടുത്തിരുന്നു. ഈ ചടങ്ങിൽ പങ്കെടുത്തവർക്കും കോവിഡ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. വിൻസന്റ്‌ എംഎൽഎയായിരിക്കെ ഓഫീസ്‌ ജീവനക്കാരാനായിരുന്നു ഇയാൾ. ഡിസിസി പ്രസിഡന്റായ ശേഷം വിൻസന്റ്‌ ഒല്ലൂരുൾപ്പടെ നിരവധി സ്ഥലങ്ങളിൽ എത്തിയിരുന്നു. യോഗങ്ങളിലും പങ്കെടുത്തു. ഇത്തരം യോഗങ്ങളിൽ പങ്കെടുത്തവർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം നടത്തിയ യൂത്ത്‌ കോൺഗ്രസ്‌ കലക്ടറേറ്റ്‌ മാർച്ചിൽ കോവിഡ്‌ സ്ഥിരീകരിച്ചവരുൾപ്പടെ പങ്കെടുത്തതായാണ്‌ വിവരം. എന്നാൽ ഇത്‌ മറച്ചുവെയ്‌ക്കാനും നിർദേശമുണ്ട്‌.

ENGLISH SUMMARY:10 Con­gress­men in Thris­sur Man­nuthi who lead a strike and get covid
You may also like this video