സംസ്ഥാനത്ത് 10 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആറ് പേർ കൊല്ലം ജില്ലയിലും തിരുവനന്തപുരം കാസർകോട് രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ മൂന്ന് പേർ ആരോഗ്യപ്രവർത്തകർ, ഒരാൾ മാധ്യമപ്രവർത്തകൻ. കാസർകോടെ ദൃശ്യമാധ്യമ പ്രവർത്തകനാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലത്തെ അഞ്ച് പേർക്ക് സമ്ബർക്കത്തിലൂടെയാണ് രോഗം വന്നത്. ഒരാൾ ആന്ധ്രയിൽ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് ഒരാൾ തമിഴ്‌നാട്ടിൽ നിന്നും വന്നതാണ്. കാസർകോട് രണ്ട് പേർക്ക് സമ്ബർക്കത്തിലൂടെയാണ് വന്നത്. പത്ത് പേർ രോഗമുക്തരായി. സംസ്ഥാനത്ത് 10 പേർക്ക് രോഗം ഭേദമായി. കണ്ണൂരും കോഴിക്കോടും കാസർകോടും മൂന്ന് പേർക്ക് വീതവും, പത്തനംതിട്ടയിൽ ഒരാൾക്കുമാണ് രോഗം നെഗറ്റീവായത്.
ആലപ്പുഴ, വയനാട് ജില്ലകളിൽ ആരും കോവിഡ് ബാധിച്ചു ചികിത്സയിലില്ല. 102 ഹോട്സ്പോട്ടുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്. സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത് 495 പേർക്കാണ്. 20673 പേരാണ് നിരീക്ഷണത്തിലുള്ളത്. 20172 പേർ വീട്ടിലും 51 പേർ ആശുപത്രിയിലുമാണ്.
ഹോട്ട്സ്പോട്ടുകളിൽ ഇടുക്കിയിലെ വണ്ടിപ്പെരിയാർ, കാസർകോട്ടെ അജാനൂർ എന്നീ പഞ്ചായത്തുകളേയും ഉൾപ്പെടുത്തി. നിലവിൽ 108 ഹോട്ട് സ്പോട്ടുകൾ ഉണ്ട്. ഇതിൽ 28 എണ്ണം കണ്ണൂരിലും ഇടുക്കിയിൽ 15 എണ്ണവും ഉണ്ട്.
സംസ്ഥാനത്ത് അസാധാരണ പ്രതിസന്ധിയെന്ന് മുഖ്യമന്ത്രി. വരുമാനം ഗണ്യമായി ഇടിഞ്ഞു. കൊവിഡ് സൃഷ്ടിച്ച സാമ്ബത്തിക പ്രതിസന്ധി താങ്ങാനാവത്താതാണ്. വരുമാനത്തിൽ കാര്യമായ ഇടിവുണ്ടായി.
തരിശുഭൂമിയില്‍ കൃഷിയിറക്കുന്നതിന് വ്യക്തമായ പദ്ധതിയുമായി സര്‍ക്കാര്‍.
അടുത്ത മാസം മുതല്‍ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. തദ്ദേശസ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതിയില്‍ കൃഷിക്ക് പ്രധാന്യം നല്കി ആവശ്യമായ മാറ്റം വരുത്തണമെന്നും ഭക്ഷ്യസുരക്ഷാ പദ്ധതി ഇതില്‍ ഉള്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.തരിശുഭൂമിയില്‍ കൃഷിയിറക്കി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനാണു സര്‍ക്കാര്‍ പദ്ധതിയിടുന്നത്. അടുത്ത മാസം മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പദ്ധതി നടപ്പാക്കും. കാര്‍ഷിക മേഖലയ്ക്കു പുതുജീവന്‍ നല്കി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി യുവാക്കളെയും പ്രവാസികളെയും കൃഷിയിലേക്ക് ആകര്‍ഷിക്കും
കഴിഞ്ഞയാഴ്ച ചേര്‍ന്ന യോഗത്തില്‍ കോവിഡ് ആഘാതം മറികടന്ന് കൃഷിയില്‍ മുന്നേറ്റമുണ്ടാക്കാനുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. കൃഷി വകുപ്പ് തയാറാക്കിയ പദ്ധതി മന്ത്രിസഭാ യോഗം പരിഗണിച്ചു. പുതിയ നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്ത് പദ്ധതിക്ക് അന്തിമരൂപം നല്‍കും.
update…
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.