July 4, 2022 Monday

Latest News

July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022

ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് 10 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പുകളുമായി ആസ്‌ത്രേലിയയിലെ ഐഎച്ച്എം

Janayugom Webdesk
May 12, 2021

ആസ്‌ത്രേലിയലിലെ വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധേയമായ മുദ്ര പതിപ്പിച്ച ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് ആന്റ് മാനേജ്‌മെന്റ് (ഐഎച്ച്എം) ഇന്ത്യയില്‍ നിന്നുള്ള 1,000 നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കും, നഴ്‌സുമാര്‍ക്കും 10 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നതാണ്. മഹാമാരിയുടെ കാലത്ത് നല്‍കിയ, നല്‍കുന്ന സേവനത്തിനും, പ്രതിബദ്ധതക്കും ഉള്ള അംഗീകാരമായാണ് ഈ തീരുമാനം. മൂന്നു പാത്‌വേ പ്രോഗ്രാമുകളില്‍ നിന്നും തങ്ങള്‍ക്ക് സൗകര്യപ്രദമായ തെരഞ്ഞെടുക്കാന്‍ അവസരമുള്ള ‘ഗേറ്റ് വേ ടു ഗ്ലോബല്‍ നഴ്‌സിംഗ്’ എന്ന പദ്ധതിയില്‍ ചേരുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ അനുവദിക്കുക. സ്വജീവനു നേരെയുള്ള ആപത്തിനെ അവഗണിച്ച് കോവിഡ്-19 നെ നേരിടുന്നതില്‍ നഴ്‌സുമാരും മറ്റുള്ള ആരോഗ്യ പ്രവര്‍ത്തകരും പുലര്‍ത്തിയ അര്‍പ്പണബോധവും, ആത്മാര്‍ത്ഥയും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ആദരം അര്‍ഹിക്കുന്നു, ലോക നഴ്‌സിംഗ് ദിനത്തിന്റെ മുന്നോടിയായി പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഐഎച്ച്എം സ്ഥാപകനും, മാനേജിംഗ് ഡയറക്ടറുമായ ബിജോ പറഞ്ഞു. ‘ആദരത്തിന്റെ ഭാഗമാണ് സ്‌കോളര്‍ഷിപ്പുകള്‍. സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിന്റെ മാനദണ്ഡങ്ങളും, മറ്റുള്ള വിശദാംശങ്ങളും ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കും’, അദ്ദേഹം പറഞ്ഞു. പദ്ധതി അനുസരിച്ച് കോഴ്‌സില്‍ ചേരുന്ന ഒരു നഴ്‌സിംഗ് വിദ്യാര്‍ത്ഥിക്ക് 2,000 ആസ്‌ത്രേലിയന്‍ ഡോളര്‍ സ്‌കോളര്‍ഷിപ്പായി ലഭിക്കും.
.
ആസ്‌ത്രേലിയയില്‍ പിജി പ്രോഗ്രം ചെയ്യാന്‍ ആഗ്രഹിക്കുന്ന നഴ്‌സുമാര്‍ക്ക് വിദ്യാര്‍ത്ഥി വിസ ലഭിക്കുന്നതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് ആസ്‌ത്രേലിയയില്‍ പഠിക്കുന്നതിനും, താമസിക്കുന്നതിനുമുള്ള അവസരം ലഭിക്കുന്നു. രണ്ടാഴ്ചയില്‍ 40-മണിക്കൂര്‍ പാര്‍ട്ട് ടൈമായി ജോലി ചെയ്യുന്നതിനും അനുവാദമുണ്ട്. മാസ്‌റ്റേഴ്‌സ് പ്രോഗ്രാമിന് ചേരുന്ന ഇന്ത്യന്‍ നഴ്‌സിന് കുടുബത്തിലുള്ളവരെ ആസ്‌ത്രേലിയിലേക്കു കൊണ്ടുവരുന്നതിനും, അവര്‍ക്ക് മാസ്‌റ്റേഴ്‌സ് കോഴ്‌സ് പൂര്‍ത്തിയാവുന്നതുവരെ അവിടെ ജോലി ചെയ്യുന്നതിനും സാധിക്കും.
.
ഇന്ത്യയില്‍ നിന്നും നഴ്‌സിംഗില്‍ ബിരുദമുള്ളവര്‍ക്കെല്ലാം പിജി കോഴ്‌സിന് അപേക്ഷിക്കാം. ഇന്ത്യയില്‍ നിന്നുള്ള ഡിപ്ലോമക്കാര്‍ക്കും ഐഎച്ച്എം-ന്റെ പിജി കോഴ്‌സിന് ചേരാവുന്നതാണ്. ഡിഗ്രിയില്ലാതെ പിജി കോഴ്‌സിന് ചേരാന്‍ കഴിയും. ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിംഗ് ഡിപ്ലോമക്കാര്‍ക്ക് ഏറ്റവും വേഗത്തില്‍ പിജി ഡിഗ്രി ലഭിക്കുന്നതിനുളള അവസരമാണിത്. നഴ്‌സിംഗില്‍ പിജി ഡിഗ്രി കൊണ്ടുള്ള ഗുണങ്ങള്‍ പലതാണ്. ടീച്ചിംഗിനുള്ള അവസരം മുതല്‍ യൂണിറ്റ് മാനേജര്‍ തസ്തിക വരെ അതില്‍പ്പെടുന്നു. പിജി ഡിപ്ലോമ തലം മുതല്‍ പഠിപ്പിക്കുവാനുള്ള അനുമതി ലഭിക്കുന്നു. യൂണിറ്റ് മാനേജര്‍ നേതൃത്വപരമായ ജോലിയാണ്. വര്‍ഷം 60–80 ലക്ഷം രൂപ വരെ ഈ വിഭാഗത്തിലുള്ളവര്‍ക്ക് ശമ്പളം ലഭിക്കുന്നു.

Eng­lish Sum­ma­ry: 10 crore worth sco­lar­ship for Nurs­es in Australia

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.