റമദാന്‍ ദാനധര്‍മ്മത്തിനിടെ ബംഗ്ലാദേശില്‍ തിരക്കില്‍പ്പെട്ട് 10 പേര്‍ മരിച്ചു

Web Desk
Posted on May 14, 2018, 8:40 pm

ബംഗ്ലാദേശ്: റമദാനിന് മുന്നോടിയായിട്ടുളള ദാനധര്‍മ്മത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് പത്തുപേര്‍ മരിച്ചു. ഒരു വ്യവസായിയുടെ വീടിന് മുന്നില്‍ നടന്ന ദാനധര്‍മ്മ ചടങ്ങിനിടെയാണ്  ആളുകള്‍ മരിച്ചത്. അപകടത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തെക്ക് കിഴക്കന്‍ ബംഗ്ലാദേശ് പൊലീസുദ്യോഗസ്ഥരാണ് ഈ വിവരം  അറിയിച്ചത്.

നോമ്പിനിടെ ദാനധര്‍മ്മം നടത്തുന്നത് മുസ്ലീംമത വിശ്വാസങ്ങളില്‍പ്പെട്ടതാണ്. പണവും വസ്ത്രങ്ങളും വാങ്ങാന്‍ പതിനായിരക്കണക്കിനാളുകളാണ് എത്തിയിരുന്നത്.  പ്രദേശത്തെ ഏറ്റവും പാവപ്പെട്ടയാളുകളാണ് ധര്‍മ്മം വാങ്ങാന്‍ എത്തിയിരുന്നത്. ഇവരാണ് അപകടത്തില്‍പ്പെട്ടത്, പൊലീസ് കൂട്ടിച്ചേര്‍ത്തു.

മെയ് 16–17 തീയതികളിലാണ് റമദാന്‍ വ്രതം ആരംഭിക്കുന്നത്.