August 9, 2022 Tuesday

Related news

July 25, 2022
July 3, 2022
July 1, 2022
June 4, 2022
May 31, 2022
May 28, 2022
May 17, 2022
May 4, 2022
May 3, 2022
April 23, 2022

മധ്യപ്രദേശിൽ 50 ജില്ലകളിൽ നിരോധനാജ്ഞ: യുപിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 10 കടന്നു

Janayugom Webdesk
December 21, 2019 10:33 am

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തർപ്രദേശിൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് വെടിവയ്പ്പിൽ മരണം പത്ത് ആയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫിറോസാബാദ്, മീററ്റ്, സംഭാല്‍, ബിജ്‌നോര്‍ എന്നിവിടങ്ങളിലുണ്ടായ സംഘര്‍ഷത്തിലാണ് മരണങ്ങളുണ്ടായത്. പൗരത്വനിയമഭേദഗതിയില്‍ പ്രതിഷേധമാരംഭിച്ചശേഷം അസം, യു.പി., കര്‍ണാടകം എന്നിവിടങ്ങളിലായി സംഘര്‍ഷത്തില്‍ ഇതുവരെ മൊത്തം 16 പേര്‍ മരിച്ചു.

അതേസമയം, പോലീസിന്‍റെ ഔദ്യോഗിക കണക്ക് പ്രകാരം മരിച്ചവരുടെ എണ്ണം ആറ് ആണ്. മരിച്ചവരാരും പോലീസ് വെടിവെപ്പിലല്ല മരിച്ചതെന്ന് ഉത്തര്‍പ്രദേശ് ഡിജിപി ഒ.പി. സിങ് പറഞ്ഞു. ഒരു തവണ പോലും പോലീസ് വെടിയുതിര്‍ത്തിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. യുപിയിലെ സർവകലാശാലകളും കോളജുകളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. മധ്യപ്രദേശിലെ 50 ജില്ലകളിൽ നിരോധനാജ്‍ഞ പ്രഖ്യാപിച്ചു. ജബൽപൂരിൽ ഇന്റർനെറ്റ് സേവനം തടഞ്ഞു. വെള്ളിയാഴ്ച 44 ജില്ലകളിൽ നിരോധനാജ്‍ഞ പ്രഖ്യാപിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബിഹാറിൽ ആർജെഡി പ്രഖ്യാപിച്ച ബന്ദ് ആരംഭിച്ചു. നിയമം ഭരണഘടനാ വിരുദ്ധമാണെന്നു ആരോപിച്ചാണ് ആർജെഡി ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

you may also like this video

ലഖ്‌നൗവില്‍ മൂവായിരത്തോളംപേരെ അറസ്റ്റുചെയ്തിട്ടുണ്ട്. പ്രശ്നബാധിതപ്രദേശങ്ങളില്‍ പ്രത്യേകസേനകളെ വിന്യസിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ 50 ജില്ലകളിലും ഗുജറാത്തിലും ഈ മാസം അവസാനംവരെ 144 പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ തലപ്പാടിയിൽ കർണാടക പൊലീസ് തടയുന്നു. കാറുകളും ഇരുചക്രവാഹനങ്ങളും മാത്രമാണ് കടത്തിവിടുന്നത്. യാത്രാരേഖകളും തിരിച്ചറിയൽ രേഖകളും മറ്റും പരിശോധിച്ച ശേഷം മാത്രമാണ് കർണാടകയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ബസുകൾ അതിർത്തിവരെ മാത്രമേ സർവീസ് നടത്തുന്നുള്ളു. കേരളത്തിലേക്കുള്ള വാഹനങ്ങൾക്കു നിയന്ത്രണമില്ല.  അതേസമയം, ഡൽഹി ഗേറ്റിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ചെയ്ത കുട്ടികളെ വിട്ടയച്ചു. ഒൻപതു കുട്ടികൾ ഉൾപ്പെടെ 42 പേരെയാണ് വെള്ളിയാഴ്ച രാത്രി പൊലീസ് അറസ്റ്റു ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.