August 14, 2022 Sunday

ജോർദാനിൽ വിഷവാതക ദുരന്തത്തിൽ 10 മരണം

Janayugom Webdesk
June 28, 2022 9:11 am

ജോർദാനിൽ വിഷവാതക ദുരന്തം. അഖാബ തുറമുഖത്ത് ഉണ്ടായ വിഷവാതക ചോർച്ചയിൽ 10 പേർ മരിച്ചു. 250 ലേറെ ആളുകൾ ആശുപത്രിയിൽ ചികിത്സ തേടി. വിഷവാതകം നിറഞ്ഞ ടാങ്ക് നീക്കം ചെയ്യാൻ ശ്രമിക്കുമ്പോൾ നിലത്ത് വീണ് തകരുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

ക്ലോറിൻ വാതകമാണ് ചോർന്നതെന്നാണ് പ്രാഥമിക നിഗമനം. നഗരത്തിലെ ആശുപത്രികൾ നിറഞ്ഞതിനാൽ താത്കാലിക ക്യാംപ് തുറന്നു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ജോർദാൻ സർക്കാർ ഉത്തരവിട്ടു.

പ്രദേശത്തുനിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. സ്ഥിതി നിയന്ത്രണ വിധേയമായതായി സർക്കാർ വക്താവ് അറിയിച്ചു. പശ്ചിമേഷ്യൻ രാജ്യമായ ജോർദാനിലെ ഏക തുറമുഖമാണ് അഖാബ.

Eng­lish summary;10 killed in Jor­dan gas tragedy

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.