ഭീകരര്‍ 10 സൈനികരെ കൊലപ്പെടുത്തി

Web Desk
Posted on April 22, 2019, 9:54 am

ബമാകോ: ഭീകരര്‍ ക്യാമ്പ് ആക്രമിച്ച് 10 സൈനികരെ കൊലപ്പെടുത്തി. അക്രമികള്‍ ഇവരുടെ വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. മാലിയിലെ നാരെ സെക്ടറിലുള്ള ക്യാമ്പിലാണ് അക്രമികള്‍ അതിക്രമിച്ച് കയറി സൈനികരെ കൊലപ്പെടുത്തിയത്.

വര്‍ഷങ്ങളായി കലാപ ഭൂമിയായ മാലിയില്‍ 2015ല്‍ സര്‍ക്കാരും ഇസ്ലാമിക സായുധസംഘങ്ങളുമായി സമാധാന കരാറുണ്ടാക്കിയെങ്കിലും ഫലമുണ്ടായില്ല.

അക്രമത്തെ അമര്‍ച്ച ചെയ്യാനാവത്തതിന് ഭരണ, പ്രതിപക്ഷ എംപിമാരുടെ രൂക്ഷ വിമര്‍ശനത്തിരയായി പ്രധാനമന്ത്രി സൗമെയ്‌ലോയും മന്തരിസഭയും രണ്ട് ദിവസം മുമ്പ് രാജിവെച്ചിരുന്നു. പുതിയ പ്രധാനമന്ത്രിയെ നിയമിക്കാന്‍ പ്രസിഡന്റ് ഇബ്രാഹിം ബൂബക്കര്‍ കെയ്റ്റ കൂടിയാലോചനകള്‍ നടത്തവെയാണ് സൈനിക ക്യാംപിന് നേരെ ആക്രമണമുണ്ടായത്.