June 26, 2022 Sunday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ്: 19 പേര്‍ രോഗമുക്തരായി

By Janayugom Webdesk
April 11, 2020

ഇന്ന് സംസ്ഥാനത്ത് 10 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍ 7, കാസര്‍കോട് 2, കോഴിക്കോട് 1 എന്നിങ്ങനെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ വിദേശത്ത് നിന്നെത്തിയവരാണ് മൂന്ന് പേര്‍. ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയേറ്റത്. 19 പേരാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് മുക്തരായിരിക്കുന്നത്.

ഇതുവരെ സംസ്ഥാനത്ത്  373 പേര്‍ക്ക് രോഗം ബാധിച്ചു. 288 പേര്‍ ചികിത്സയിലുണ്ട്. ഇന്ന് 201 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇളവുകള്‍ പടിപടിയായി മതിയെന്ന് ഇന്നു നടന്ന യോഗത്തില്‍ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. തീവ്രബാധിത പ്രദേശങ്ങളില്‍ ഏപ്രില്‍ 30 വരെ നിയന്ത്രണം തുടരും. ഏപ്രില്‍ 14ന് ശേഷം അതിഥി തൊഴിലാളികള്‍ക്ക് നാട്ടില്‍ പോകാന്‍ നോണ്‍ സ്റ്റോപ് ട്രെയിന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രവാസികളുടെ കാര്യം പ്രധാനമന്ത്രിയോട് ഉന്നയിച്ചിട്ടുണ്ട്. ലേബര്‍ ക്യാംപുകളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമുണ്ട്. ഇഎസ്ഐ പ്രൊവിഡന്റ് ഫണ്ട് 10,000ത്തില്‍ നിന്ന് 20,000 ആയി ഉടര്‍ത്തണം. കോവിഡിനെ കൂടി ഇഎസ്ഐ പരിധിയില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു.അടുത്ത മൂന്ന് മാസത്തേക്ക് 645000 ടണ്‍ അരിയും 55000 ടണ്‍ ഗോതമ്പും ആവശ്യമുണ്ട്. ഇത് മുടക്കമില്ലാതെ എത്തിക്കണം. പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും വായ്പാ പരിധി ഉയര്‍ത്തണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

രോഗികള്‍ക്ക് അടിയന്തര സഹായം നല്‍കും. പ്രവാസി ക്ഷേമനിധിയില്‍ അംഗമായ കോവിഡ് രോഗികള്‍ക്ക് 10,000 രൂപ അടിയന്തര ധനസഹായം അനുവദിക്കും. ക്ഷേമനിധി സഹായം ലഭ്യമല്ലാത്ത കോവിഡ് പോസിറ്റീവായ പ്രവാസികള്‍ക്കും 10,000 രൂപ നല്‍കും. ക്ഷേമനിധി ബോര്‍ഡിന്റെ തനത് ഫണ്ടില്‍ നിന്നാണ് തുക നല്‍കുക. സാന്ത്വന ചികിത്സാ രോഗങ്ങളുടെ പട്ടികയില്‍ കോവിഡ് 19 നെ ഉള്‍പ്പെടുത്തും. ഇതിലൂടെ ക്ഷേമനിധിയില്‍ അംഗങ്ങളല്ലാത്ത കോവിഡ് പോസിറ്റീവായ പ്രവാസികള്‍ക്ക് 10000 രൂപ സഹായം നല്‍കും.  വിസയുമായി ബന്ധപ്പെട്ട് നാട്ടിലെത്തി ലോക്ക് ഡൗണ്‍കാരണം തിരിച്ചു പോകാന്‍ സാധിക്കാത്തവര്‍ക്കും ലോക്ക് ഡൗണ്‍ കാലത്ത് വിസാ കാലാവധി തീര്‍ന്നവര്‍ക്കും 5000 രൂപ അടിയന്തര സഹായം നോര്‍ക്ക നല്‍കും. ചില ജില്ലകളില്‍ നിയന്ത്രണങ്ങളോടെ ഇളവു നല്‍കാനാമ് ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: 10 more covid pos­i­tive cas­es in kerala

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.