June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

ചെന്നൈയിൽ 10 മാധ്യമപ്രവർത്തകർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

By Janayugom Webdesk
April 22, 2020

ചെന്നൈയിൽ 10 മാധ്യമപ്രവർത്തകർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ ആറുപേർ തമിഴ്‍ ചാനലിലെ മാധ്യമപ്രവർത്തകരാണ്. ഇതോടെ ചെന്നൈയിൽ കോവിഡ് സ്ഥിരീകരിച്ച മാധ്യമപ്രവർത്തകരുടെ എണ്ണം 40 ആയി. 50 ഓളം മാധ്യമപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു.

ചെന്നൈ കഴിഞ്ഞാല്‍ കോയമ്പത്തൂർ തിരുപ്പൂര്‍, തേനി, തിരുനല്‍വേലി എന്നിവടങ്ങളിലാണ് രോഗബാധിതര്‍ കൂടുതല്‍. ഇവയെല്ലാം കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളാണ്. ഈ സാഹചര്യത്തില്‍ അതിര്‍ത്തി ജില്ലകളില്‍ പൊലീസ് കര്‍ശന നിരീക്ഷണവും പരിശോധനയുമാണ് നടത്തുന്നത്. അടിയന്തര മെഡിക്കല്‍ സഹായം അടക്കമുള്ള ആവശ്യങ്ങളുമായി വരുന്നവരെ മാത്രമാണ് കേരള അതിര്‍ത്തിയിലൂടെ പ്രവേശിക്കാന്‍ അനുവദിക്കുന്നത്. കോയമ്പത്തൂരില്‍ 134 പേര്‍ക്കും തിരുപ്പൂരില്‍ 109 പേര്‍ക്കുമാണ് കോവിഡ്. ചെന്നൈയില്‍ ഇന്നലെ 58 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിതര്‍ 1596 ആയി. പത്ത് ദിവസത്തിനുള്ളില്‍ ചെന്നൈയില്‍ മാത്രം ഇരുന്നൂറോളം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ച ഡോക്ടർ, നഴ്സ്, പൊലീസുകാർ, ശുചീകരണ തൊഴിലാളി എന്നിവരുടെ കുടുംബങ്ങൾക്ക് 50 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയാണ് ധനസഹായം പ്രഖ്യാപിച്ചത്.

Eng­lish Sum­ma­ry: 10 more jour­nal­ists test pos­i­tive for coro­na virus in Chennai

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.